സ്ലിപ് ഓണ്‍ ഷൂസിനും ലോഫേര്സിനുമൊക്കെ തല്ക്കാലം വിട;മഴക്കാലത്ത് തെന്നി വീഴാത്ത പുതുമകള്‍ തേടാം
നമ്മുടെ ഫാഷന്‍ സങ്കല്‍പ്പങ്ങളുടെ ഭാഗം കൂടെയാണ് ധരിക്കുന്ന ചെരിപ്പുകള്‍. പക്ഷേ ചെരിപ്പുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഫാഷനേക്കാളുപരി കാലുകളുടെ സുരക്ഷക്കാണ് പ്രാധാന്യം നല്‍കേണ്ടത്. മികച്ച കംഫര്‍ട്ടോടെ ഉപയോഗിക്കാനാകണം. അമിതമായ ഫാഷന്‍ ഒരിക്കലും മുന്‍ഗണന കൊടുക്കരുത്,പ്രത്യേകിച്ചും മഴക്കാലത്ത്.മഴക്കാലം ഇത്തിരി അപകടം പിടിച്ച കാലം കൂടിയാണ്.തെന്നിവീഴലും ചെരിപ്പ് പൊട്ടലുമൊക്കെ മഴക്കാലത്തെ സ്ഥിരം കാഴ്ചയാണ്.
ഫാഷന്റെ പിന്നാലെ മാത്രം പോകാതെ ധരിക്കുന്ന ചെരിപ്പുകള്‍ കാലാവസ്ഥയ്ക്ക് ഇണങ്ങുന്നതാണോ എന്ന് കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു.മഴക്കാലത്ത് ചെരിപ്പുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.വേനല്ക്കാലത്തണിഞ്ഞ സ്ലിപ് ഓണ്‍ ഷൂസും ലോഫേര്സുമൊക്കെ തല്‍ക്കാലത്തേക്ക് മാറ്റി വയ്ക്കുന്നതാണ് നല്ലത്.
ഇവ ഒഴിവാക്കാം
മഴക്കാലത്ത് ലെതര്‍ മെറ്റീരിയല്‍ കൊണ്ടുള്ള ചെരിപ്പുകള്‍ തീര്‍ത്തും ഒഴിവാക്കണം. നനവ് തട്ടിയാല്‍ ലെതറില്‍ എളുപ്പത്തില്‍ പൂപ്പല്‍ ബാധയുണ്ടാകും.
കുഷനിങ് ഇഫക്ടുള്ള ചെരുപ്പുകളും ഷൂസും ഒഴിവാക്കാം. ഈര്‍പ്പം കെട്ടി നിന്ന് ഇവയില്‍ നിന്നു ദുര്‍ഗന്ധം വരും.
ഹീല്‍സ് മഴക്കാലത്ത് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.വിയര്‍പ്പോ നനവോ ഉള്ള പാദം എളുപ്പത്തില്‍ വഴുതും. മാത്രമല്ല, മഴക്കാലത്ത് പോയിന്റഡ് അല്ലെങ്കില്‍ പെന്‍സില്‍ ഹീല്‍സ് ചെളിയില്‍ പുതഞ്ഞു പോകും. പ്ലാറ്റ്ഫോം ഹീല്‍സ് പോലെ സോള്‍ മൊത്തത്തില്‍ ഉയര്‍ന്ന ചെരിപ്പുകളാണ് ഈ കാലാവസ്ഥയില്‍ നല്ലത്.
തുണി കൊണ്ടു സ്ട്രാപ്പുള്ള ചെരിപ്പുകളും ഒഴിവാക്കുന്നതാണ് നല്ലത്.തുണി സ്ട്രാപ്പ് ചെരിപ്പുകള്‍ മഴക്കാലത്ത് ധരിക്കാന്‍ സുഖമാണെങ്കിലും വെള്ളം വീണാല്‍ ഇവ ഈടു നില്‍ക്കില്ല.
വെല്‍വെറ്റ്, ജ്യൂട്ട്, മിറര്‍ ഷൈന്‍ ഫിനിഷുള്ള സിന്തറ്റിക് മെറ്റീരിയലുകളും ഈ കാലാവസ്ഥയില്‍ ഒഴിവാക്കാം.
ഒരുപാടു വള്ളികളും വളവുകളുമുള്ള ഡിസൈനുകള്‍ ഒഴിവാക്കാം. അഴുക്കും ഈര്‍പ്പവും തങ്ങി നില്ക്കാന് ഇടം കൊടുക്കേണ്ട.
മഴക്കാലത്ത് ധരിക്കാന്‍ പറ്റിയ ചെരിപ്പുകള്‍
മഴക്കാലത്ത് ഉപയോഗിക്കാന്‍ ഏറ്റവും കംഫര്‍ട്ടബിളായത് 'ഫ്ലിപ് ഫ്ലോപ്' ചെരുപ്പുകളാണ്.സാധാരണ ഫ്ലിപ് ഫ്ലോപ് ചെളിവെള്ളം തെറിപ്പിക്കും. ഇതൊഴിവാക്കാന്‍ ബാക്ക് സ്ട്രോപ് സപ്പോര്‍ട്ടുള്ള ഫ്ലിപ് ഫ്ലോപ് ഉപയോഗിക്കാം. വേഗം ഉണങ്ങുന്ന, ബ്രീതബിളായ മെറ്റീരിയല്‍ തിരഞ്ഞെടുക്കാം
റബര്‍, പിവിസി, ലൈക്ര പോലെയുള്ള വാഷബിള്‍ മെറ്റീരിയലുകളാണ് മഴക്കാലത്തു നല്ലത്. ഇതില്‍ നല്ല ക്വാളിറ്റിയുള്ള റബര്‍ വേനല്‍ക്കാലത്തിനും അനുയോജ്യമാണ്. പാദം മുഴുവന്‍ പൊതിയുന്ന ചെരിപ്പാണെങ്കില് ദ്വാരങ്ങളുള്ളത് വാങ്ങണം. ഈര്‍പ്പം തങ്ങി നില്‍ക്കുന്നത് ചര്‍മത്തിനു നല്ലതല്ല.
പീപ് റ്റോ ഷൂസ് അഥവാ മുന്‍വശം തുറന്ന ഓപ്പണ്‍ ഷൂസ് കണ്ണും പൂട്ടി വാങ്ങാം.
വഴുതി വീഴാന്‍ സാധ്യതയേറുന്ന സമയമായതിനാല്‍ നല്ല ഗ്രിപ്പുള്ള ചെരിപ്പുകള്‍ നോക്കി വാങ്ങണം. സോളിന്റെ അകവശത്ത് പാദങ്ങളോടു ചേരുന്ന ഭാഗത്ത് അമിതമായി പ്രൊജക്ട് ചെയ്ത ഗ്രിപ് ഒഴിവാക്കണം. വൃത്തിയാക്കാന്‍ ബുദ്ധിമുട്ടാകും.
സ്ട്രാപ്പുള്ള ചെരിപ്പാണെങ്കില് വേണ്ടത്ര സപ്പോര്‍ട് കിട്ടുന്ന ഫിറ്റ് തിരഞ്ഞെടുക്കണം. അധികം ഇറുകിയ ചെരിപ്പുകള്‍ വേണ്ട. കംഫര്‍ട് ഫിറ്റാണ് നല്ലത്.
ഏത് തരം പാദരക്ഷകളായാലും ധരിച്ച് നോക്കികൊണ്ട് മാത്രം തിരഞ്ഞെടുക്കുക. രണ്ടു പാദങ്ങളിലും ഇട്ട് നോക്കി, ഉപയോഗിക്കാന്‍ അനുയോജ്യമായവയാണെന്ന് ഉറപ്പുവരുത്തണം.അലര്‍ജിയുണ്ടാക്കുന്ന ക്വാളിറ്റി കുറഞ്ഞ മെറ്റീരിയലുകള്‍ ഒഴിവാക്കുന്നതാണ് ഉചിതം.
RELATED STORIES
കാഫിർ സ്ക്രീൻ ഷോട്ട് കേസ്' : അന്വേഷണം വൈകിക്കരുതെന്ന് ഹൈക്കോടതി
9 Sep 2024 7:25 AM GMTമത വിദ്വേഷം പടര്‍ത്തി ഉത്തരാഖണ്ഡില്‍ സൈന്‍ ബോര്‍ഡുകള്‍
9 Sep 2024 6:41 AM GMTതൂക്കിലേറ്റപ്പെട്ട അഫ്സല് ഗുരു കശ്മീര്‍ രാഷ്ട്രീയത്തില്‍ വീണ്ടും...
9 Sep 2024 5:50 AM GMT'ഇങ്ങനെയും ഒരു കമ്മ്യൂണിസ്റ്റുകാരനുണ്ടായിരുന്നു...'; ചടയൻ ഗോവിന്ദൻ്റെ...
9 Sep 2024 4:16 AM GMTപിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയുക; സെക്രട്ടറിയേറ്റ് മാര്‍ച്ച്...
8 Sep 2024 5:07 PM GMTകോഴിക്കോട് ലുലുമാള്‍ ഉദ്ഘാടനം ചെയ്തു; ഷോപ്പിങിന് നാളെ തുടക്കം
8 Sep 2024 3:54 PM GMT