Fashion

ഗര്‍ഭകാലം സുന്ദരമാക്കാം; ഫാഷന്‍ ട്രെന്‍ഡുകള്‍ക്കൊപ്പം

ഗര്‍ഭകാലം സുന്ദരമാക്കാം; ഫാഷന്‍ ട്രെന്‍ഡുകള്‍ക്കൊപ്പം
X

പുത്തന്‍ പരീക്ഷണങ്ങള്‍ വന്നുകൊണ്ടേയിരിക്കുന്ന മേഖലയാണ് ഫാഷന്‍ ലോകം. എന്നാല്‍, മനസ്സിനും ശരീരത്തിനും ഇണങ്ങിയ ഫാഷനബിളായ വസ്ത്രങ്ങള്‍ ഗര്‍ഭകാലത്ത് ഉപേക്ഷിക്കേണ്ടിവരുന്നത് ഒട്ടുമിക്ക സ്ത്രീകളേയും അലട്ടുന്ന ഒരു വിഷയമാണ്. ഗര്‍ഭിണിയായാല്‍ ഫാഷന്‍ വസ്ത്രങ്ങള്‍ ധരിക്കാനാവില്ല എന്ന് സങ്കടപ്പെടുകയൊന്നും വേണ്ട. ഗര്‍ഭിണിയായി ഇരിക്കുന്ന വേളയില്‍ തന്നെ നിങ്ങള്‍ക്ക് ഫാഷന്‍ ലോകത്തെ നിരവധി സാധ്യതകള്‍ ഉപയോഗിക്കാനുള്ള അവസരങ്ങള്‍ ഏറെയുണ്ട്.

മനോഹരമായ ഈ അവസ്ഥയിലും ഫാഷനബിളായി നടക്കാം. മെറ്റേണിറ്റി ഔട്ട് ഫിറ്റ് എന്ന പേരില്‍ ധാരാളം ഫാഷന്‍ വസ്ത്രങ്ങള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ഗര്‍ഭാവസ്ഥയിലും ഇത്തരം വസ്ത്രങ്ങള്‍ നിങ്ങള്‍ക്ക് കംഫര്‍ട്ടും സ്‌റ്റൈലും നല്‍കുന്നു. വ്യത്യസ്ത ഡിസൈനുകള്‍, നിറങ്ങള്‍, പാറ്റേണുകള്‍, ശൈലികള്‍, വര്‍ക്കുകള്‍ എന്നിവയൊക്കെയുള്ള ഗൗണുകള്‍, മിഡികള്‍ തുടങ്ങിയവയുടെ ഒരു എക്‌സ്‌ക്ലൂസീവ് ശേഖരം തന്നെ ഗര്‍ഭിണികളെ കാത്തിരിക്കുന്നുണ്ട്.

മെറ്റേണിറ്റി ജീന്‍സ്

ഗര്‍ഭിണിയായിരിക്കുമ്പോള്‍ ടൈറ്റ് ജീന്‍സ് അണിയാനാവില്ലെങ്കിലും മെറ്റേണിറ്റി ജീന്‍സ് അണിഞ്ഞ് സുന്ദരിയാവാം. സ്‌ട്രെച്ചി മെറ്റിരിയല്‍ കൊണ്ടാണിവ നിര്‍മിക്കുന്നത്. അതിനാല്‍ കംഫര്‍ട്ടബിള്‍ ആയിരിക്കും. ഈ ജീന്‍സിനൊപ്പം ഫ്‌ളയര്‍ ടോപ്പ് അണിഞ്ഞ് ബേബി ബംബ് കവര്‍ ചെയ്യാനാവും.

റാപ് ഡ്രസ്സ്

എലഗന്റ് ലുക്ക് ലഭിക്കാനായി റാപ് ഡ്രസ്സ് ആണ് അനുയോജ്യം. കാരണം ഇത് അഡ്ജസ്റ്റബിള്‍ ആണ്. അതു കൊണ്ട് 9 മാസം മാത്രമല്ല, പ്രസവ ശേഷവും അണിയാന്‍ കഴിയും. റാപ് ഡ്രസ്സിനുപകരം റാപ് ടോപ്പും അണിയാവുന്നതാണ്.

ഷിഫ്റ്റ് ഡ്രസ്സ്

ക്ലാസിലുക്ക് നല്‍കുന്നവയാണ് ഷിഫ്റ്റ് ഡ്രസ്സുകള്‍. ഒഫിഷ്യല്‍ മീറ്റിംഗിന് പോകുമ്പോള്‍ ഷിഫ്റ്റ് ഡ്രസ്സ് ധരിക്കാം. സ്‌റ്റൈലിനൊപ്പം കംഫര്‍ട്ടും പ്രദാനം ചെയ്യുന്നവയാണിത്.

ജംസ്യൂട്ട്

ക്യൂട്ട് ലുക്ക് ലഭിക്കാനായി പ്രഗ്‌നന്‍സി സമയത്ത് ജംസ്യൂട്ട് ട്രൈ ചെയ്യാം. ഇതിനൊപ്പം ടീ ഷര്‍ട്ടോ ഷര്‍ട്ടോ അണിയാവുന്നതാണ്. സ്ലിം ലുക്കിനായി കറുത്ത ജംസ്യൂട്ട് തിരഞ്ഞെടുക്കാം.

മാക്‌സി ഡ്രസ്സ്

യാത്ര ചെയ്യുമ്പോള്‍ ഇതിനേക്കാള്‍ കംഫര്‍ട്ടബിളായ മറ്റൊരു വസ്ത്രം ഗര്‍ഭിണികള്‍ക്ക് ലഭിക്കാനില്ല. സ്‌റ്റൈലിഷ് ലുക്ക് ലഭിക്കാനായി മാക്‌സിയ്ക്ക് മുകളില്‍ ബെല്‍റ്റ് അണിയാം.

സ്‌കര്‍ട്ട്

കാഷ്യല്‍ ലുക്ക് ലഭിക്കാനായി സകര്‍ട്ട് അണിയാം. സ്‌റ്റൈലിനൊപ്പം കംഫര്‍ട്ടും ആഗ്രഹിക്കുന്നുവെങ്കില്‍ ഹൈവെയ്സ്റ്റ് സ്‌കര്‍ട്ട് വാങ്ങാം. വളര്‍ന്നു വരുന്ന ബേബി ബംബിനനുസരിച്ച് ഈ വസ്ത്രം അനായാസം അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കും. സെമി കാഷ്യല്‍ ലുക്ക് ആണ് ആഗ്രഹിക്കുന്നതെങ്കില്‍ സ്‌കര്‍ട്ടിനൊപ്പം ടോപ്പ് അണിയണം. കൂടാതെ മുകളില്‍ ഷ്രഗ് അല്ലെങ്കില്‍ ഡെനിംമിന്റെ സ്ലീവ്‌ലെസ് ജാക്കറ്റ് അണിയാം.

ജോഗര്‍

ഗര്‍ഭകാലത്ത് നിങ്ങളുടെ ഷര്‍ട്ടും പാന്റ്‌സുമൊക്കെ ജോഗറുമായി റീപ്ലേസ് ചെയ്യാം. ഷര്‍ട്ടും പാന്റ്‌സിനേയും അപേക്ഷിച്ച് ഇതിന്റെ ലുക്ക് വളരെ മനോഹരമാണ്. ഇത് ജോഗിംഗ് സമയത്ത് മാത്രമല്ല, ഓഫിസിലും അണിയാം. നിങ്ങള്‍ സ്‌പോര്‍ട്ടി ലുക്ക് ആഗ്രഹിക്കുന്നുവെങ്കില്‍ ജോഗറിനൊപ്പം ലൂസ് ടീ ഷര്‍ട്ട് അണിയാം.

കാര്‍ഡിഗന്‍

ഫാഷനബിള്‍ ലുക്ക് ലഭിക്കാനായി കാര്‍ഡിഗന്‍ അണിയാവുന്നതാണ്. ഇതൊരിക്കലും ഔട്ട് ഓഫ് ഫാഷന്‍ ആവുകയില്ല. ടീഷര്‍ട്ടിനൊപ്പമോ ടോപ്പിനൊപ്പമോ അണിയാം. സ്‌റ്റൈലിഷ് ലുക്ക് ലഭിക്കണമെങ്കില്‍ കാര്‍ഡിഗന്‍ ഓപ്പണായി വയ്ക്കാം. ഇത് ബോള്‍ട്ട് കൊണ്ടോ ബട്ടണ്‍ കൊണ്ടോ കവര്‍ ചെയ്യരുത്.

വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഡെലിവറിക്ക് മുമ്പും ശേഷവും ഒരുപോലെ ധരിക്കാവുന്ന ഫാഷനബ്ള്‍ ആയ വസ്ത്രങ്ങള്‍ തന്നെ തിരഞ്ഞെടുക്കാന്‍ ശ്രമിക്കാം.

ഗര്‍ഭകാലം, മുലയൂട്ടല്‍, അല്ലെങ്കില്‍ ഗര്‍ഭധാരണത്തിനു ശേഷം മാസം തികയുന്നതു വരെയുള്ള കാലയളവ് അങ്ങനെ ഏത് സാഹചര്യത്തിലും ഫാഷനബ്ള്‍ ആവുന്ന വസ്ത്രങ്ങള്‍ കണ്ടെത്തണം. ഈ വസ്ത്രങ്ങള്‍ എപ്പോഴും നിങ്ങള്‍ക്ക് പോസിറ്റീവ് എനര്‍ജി തരുന്നതാവുകയും വേണം.

കോട്ടണ്‍, ഫ്‌ളെക്‌സ് കോട്ടണ്‍, കോട്ടണ്‍ സ്ലബ്, റയോണ്‍ എന്നിങ്ങനെയുള്ള ചര്‍മ്മ സൗഹൃദ മെറ്റീരിയലുകള്‍ വേണം തിരഞ്ഞെടുക്കാന്‍.

വസ്ത്രങ്ങള്‍ മൃദുവാവണം. ഒരിക്കലും ശരീരത്തോട് ഇറുകി ചേര്‍ന്ന് നില്‍ക്കുന്നതാകരുത്.

ഗര്‍ഭകാലത്ത് ധരിക്കുന്ന വസ്ത്രങ്ങള്‍ അയവുള്ളതാകണം. മാക്‌സി പോലുള്ള വസ്ത്രങ്ങള്‍ എല്ലാം ഇക്കാലയളവില്‍ വളരെ നല്ലതാണ്. അതേ സമയം മാക്‌സി അല്‍പ്പം ഫാഷനബ്ള്‍ കൂടി ആക്കിയാല്‍ ഗംഭീരമാവുകയും ചെയ്യും. ഇവ ധരിക്കാന്‍ എളുപ്പവും വായുസഞ്ചാരം ധാരാളം ഉള്ളതുമാണ് എന്നതാണ് പ്രധാന പ്ലസ് പോന്‍യിറ്.

ഡെനിം വെയിസ്റ്റ് അല്ലെങ്കില്‍ ഒരു യൂട്ടിലിറ്റി ജാക്കറ്റ് എന്നിവ ഉപയോഗിക്കുന്നത് നിങ്ങളുടെ വസ്ത്രത്തിെന്റ ഭാവം തന്നെ മാറ്റും. .

ഖാരി, ഇകാത്ത് തുടങ്ങിയ തുണിത്തരങ്ങള്‍ കൊണ്ട് നിര്‍മിച്ച വസ്ത്രങ്ങള്‍ മൃദുവായതും ഭംഗിയുള്ളതും ധരിക്കാന്‍ എളുപ്പമുള്ളതും ആയതിനാല്‍ കൂടുതലായി പ്രിഫര്‍ ചെയ്യാവുന്നതാണ്.

നിങ്ങളുടെ ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ ഒന്നും ഉപേക്ഷിക്കാനുള്ളതല്ല, മറിച്ച് പുതിയ പുതിയ സ്‌റ്റൈലുകള്‍ പകര്‍ത്തി വെക്കാനുള്ളതാണ് ഗര്‍ഭകാലം. ഗര്‍ഭിണിയായതുകൊണ്ടോ, കുഞ്ഞുണ്ടായതുകൊണ്ടോ ഫാഷന്‍ വസ്ത്രങ്ങള്‍ ഉപപേക്ഷിച്ച് പരമ്പരാഗത വസ്ത്രങ്ങള്‍ മാത്രം അണിയുന്ന രീതികള്‍ നമുക്ക് മാറ്റിയെടുക്കാന്‍ സാധിക്കണം.

Next Story

RELATED STORIES

Share it