പനിനീരില്‍ വിരിയുന്ന വസ്ത്രങ്ങള്‍;ഇക്കോ ഡൈയിങ് വീട്ടില്‍ തന്നെ ശ്രമിച്ച് നോക്കൂ

വിദേശത്ത് വമ്പന്‍ ഡിമാന്റാണ് ഇത്തരം നാചുറല്‍ ഡൈയിങിനുള്ളത്.ഈ രീതി ഇപ്പോള്‍ കേരളത്തിലും ചെയ്യുന്നുണ്ട്. ഏതു പൂവും ഡൈയിങ്ങിന് ഉപയോഗിക്കാമെങ്കിലും ഓരോ പൂക്കള്‍ക്കും ഓരോ സ്വഭാവമാണ്. നിറങ്ങള്‍ തുണിയില്‍ പരക്കുന്ന രീതിയും അതിന്റെ ഡെപ്തും എല്ലാം പൂക്കളുടെ സ്വഭാവമുസരിച്ച് വ്യത്യസ്തമായിരിക്കും. പൂക്കളും ഇലകളും മാത്രമല്ല, വിവിധ നിറത്തിലുള്ള മണലും കല്ലും വരെ ഉപയോഗിച്ച് ഇക്കോ ഡൈയിങ് ചെയ്യാം. കോട്ടനിലോ സില്‍ക്ക് തുണിയിലോ ആണ് ഇക്കോ ഡൈയിങ് മികച്ച ലുക്ക് ലഭിക്കുന്നത്.

ഇക്കോ ഡൈയിങ് രീതിയില്‍ ഏറ്റവും പ്രചാരമുളളതാണ് ബണ്ടില്‍ ഡൈയിങ്. ഇത് വീട്ടില്‍ ചെയ്‌തെടുക്കാനും എളുപ്പമാണ്.വീട്ടില്‍ എങ്ങനെ എളുപ്പത്തില്‍ ഇക്കോ ഡൈയിങ് ചെയ്‌തെടുക്കാം എന്ന നോക്കാം.

ഡിസൈന്‍ ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന വസ്ത്രം ആദ്യമായി നനച്ചെടുക്കുക.ഇത് പ്ലാസ്റ്റിക് ഷീറ്റില്‍ വിരിക്കുക. രണ്ടായി മടക്കിയ തുണിയുടെ ആദ്യ പാളിയില്‍ ഇഷ്ടമുള്ള പൂക്കളും ഇലകളും നിരത്തുക. ഇനി നീളമുള്ള ഉരുണ്ട തടികഷണം വച്ച് തുണി റോള്‍ ചെയ്‌തെടുക്കണം. ഇതു കട്ടിയുള്ള കോട്ടന്‍ ചരട് ഉപയോഗിച്ച് വരിഞ്ഞു കെട്ടുക.ഒരു പാത്രത്തില്‍ വെള്ളം തിളപ്പിക്കുക. ഈ റോള്‍ പാത്രത്തിലെ വെള്ളത്തിലിട്ട് 30 മിനിറ്റ് തിളപ്പിക്കുകയോ,അല്ലെങ്കില്‍ 30 മിനിറ്റ് ആവിയില്‍ പുഴുങ്ങിയെടുക്കുകയോ ചെയ്യുക. തുണിയുടെ ചൂടു മാറിയ ശേഷം തുറന്നു നോക്കൂ.മനോഹരമായ ഡിസൈനായി മാറിയിരിക്കും.ഇക്കോ ഡൈയിങ്ങിന്റെ ഒരു രീതി മാത്രമാണിത്.ഇനി ഇളം വെയില്‍ കൊള്ളിച്ച് ഉണക്കിയെടുത്ത് ഉപയോഗിക്കാം.
RELATED STORIES
മലപ്പുറം നഗരസഭയിലെ അക്രമം: ഡ്രൈവര്‍ പി ടി മുകേഷിനെ സസ്പെന്റ് ചെയ്തു
3 Feb 2023 4:32 PM GMTഅമേരിക്കയില്‍ ഹിന്ദുത്വ സ്ലീപ്പര്‍ സെല്ലുകള്‍ വന്‍തോതില്‍ വളര്‍ന്നതായി ...
3 Feb 2023 3:30 PM GMTപി കെ ഫിറോസിന്റെ റിമാന്‍ഡ് കാലാവധി നീട്ടി
3 Feb 2023 3:06 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്‍; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMT