സിംപിളായി സുന്ദരിയാകാന്‍ ചോക്കര്‍ നെക്‌ലസ്

തിളങ്ങിനില്‍ക്കുന്ന മഞ്ഞനിറം അധികമാരും ഇഷ്ടപ്പെടുന്നില്ല. ഡിം ആയ മഞ്ഞനിറത്തോടാണ് യുവത്വത്തിന് പ്രിയം. ലൈറ്റ് വെയ്റ്റായ നെക്‌ലസില്‍ നിരവധി പരീക്ഷണങ്ങളാണുള്ളത്. കളര്‍ നല്‍കിയും സ്‌റ്റോണുകള്‍ പതിച്ചും നിരവധി പരീക്ഷണങ്ങളും നടക്കുന്നുണ്ട്.
നെക്‌ലസുകളിലെ നിത്യഹരിത താരമാണ് ചോക്കര്‍. മുഗള്‍ കാലം തൊട്ട് സ്ത്രീകളുടെ പ്രിയം കവര്‍ന്ന ചോക്കര്‍ ഡിസൈന്‍ നെക്‌ലസുകള്‍ വീണ്ടും ഫാഷന്‍പ്രേമികളുടെ ഹൃദയം കവരുകയാണ്. മനോഹരമായൊരു ചോക്കറുണ്ടെങ്കില്‍ നിരവധി ആഭരണങ്ങള്‍ എന്തിനാണ് എന്നാണ് ചോക്കര്‍ പ്രേമികളുടെ ചോദ്യം.ബോള്‍ഡ് ഫ്‌ലോറല്‍ ചോക്കര്‍, ട്രെന്‍ഡി മള്‍ട്ടികളേര്‍ഡ് ചോക്കര്‍, ഫാസിനേറ്റിങ് നെക്‌ലസ്, സെമി ആന്റിക്, ഡെയ്‌സി ഡ്രോപ് ഗോള്‍ഡ് നെക്‌ലസ് എന്നിങ്ങനെ വിവിധ ഡിസൈനിലുള്ള ചോക്കറുകള്‍ ഇന്ന് വിപണിയുടെ പ്രിയം കവരുന്നുണ്ട്. കുന്തന്‍ വര്‍ക്കുകളുള്ള ചോക്കര്‍ നെക്‌ലസുകള്‍ക്കും പ്രിയമേറെയാണ്.

വലുപ്പമുള്ള ചോക്കറുകള്‍ക്കും ഏറെ ഡിമാന്റുണ്ട്. സ്‌റ്റേറ്റ്‌മെന്റ് നെക്‌ലസുകളെ പോലെ ആദ്യകാഴ്ചയില്‍ തന്നെ കാഴ്ചക്കാരുടെ ശ്രദ്ധ കവരുന്നവയാണ് ഇത്തരം ചോക്കറുകള്‍.മുഗള്‍ കാലഘട്ടംമുതല്‍ ഇന്നുവരെ ഇതിനോട് വല്ലാത്ത പ്രേമമാണ് ആളുകള്‍ക്ക്. കല്ലുകളും രത്‌നങ്ങളും പതിച്ച മീനാകാരി വര്‍ക്കുംകൂടിയാകുമ്പോള്‍ ശരിക്കും സുന്ദരിയാകുമെന്നതില്‍ സംശയമില്ല. കുന്തന്‍ വര്‍ക്കുകള്‍ ഗ്ലാസ് സ്‌റ്റോണിലാണ് ചെയ്യുന്നത്. വലുപ്പമുള്ള ഇത്തരം ചോക്കറുകള്‍ കിടിലന്‍ ലുക്ക് സമ്മാനിക്കും.

കഴുത്തു നിറഞ്ഞ് ആഭരണങ്ങള്‍ കിടക്കുന്നത് പൊതുവെ വധുവിന് പ്രിയമാണ്. എന്നാല്‍ ഒരുപാട് നെക്‌ലസുകള്‍ ഇടാതെ ഒരെണ്ണം ഇട്ടാല്‍തന്നെ കഴുത്ത് നിറഞ്ഞുകിടക്കും. തൊട്ടടുത്ത് നീളത്തിലുള്ള ആന്റിക് മാലകൂടി അണിഞ്ഞാല്‍ സിംപിളായി സുന്ദരിയാകാം.
RELATED STORIES
അല് നസ്റിനായി റൊണാള്ഡോയുടെ ആദ്യ ഗോള്; അല് ഫത്തെഹിനോട് സമനില
3 Feb 2023 6:56 PM GMTഐഎസ്എല്; കേരളാ ബ്ലാസ്റ്റേഴ്സിനെ അട്ടിമറിച്ച് ഈസ്റ്റ് ബംഗാള്
3 Feb 2023 6:41 PM GMTപ്ലേ ഓഫ് ലക്ഷ്യം; കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെതിരേ
3 Feb 2023 6:06 AM GMTപിഎസ്ജിക്ക് വന് തിരിച്ചടി; ചാംപ്യന്സ് ലീഗിന് എംബാപ്പെ ഇല്ല;...
3 Feb 2023 5:49 AM GMTഫ്രഞ്ച് ഡിഫന്ഡര് റാഫേല് വരാനെ അന്താരാഷ്ട്ര ഫുട്ബോളില് നിന്ന്...
2 Feb 2023 4:25 PM GMTഇംഗ്ലിഷ് ഫുട്ബോള് ലീഗ് കപ്പ്; മാഞ്ചസ്റ്റര് യുനൈറ്റഡ്-ന്യൂകാസില്...
2 Feb 2023 6:22 AM GMT