Latest News

വര്‍ക്കലയില്‍ ഭാര്യാ സഹോദരനെ യുവാവ് വെട്ടിക്കൊന്നു

വര്‍ക്കലയില്‍ ഭാര്യാ സഹോദരനെ യുവാവ് വെട്ടിക്കൊന്നു
X

തിരുവനന്തപുരം: വര്‍ക്കല പുല്ലാനിക്കോടില്‍ ഭാര്യയുടെ സഹോദരനെ യുവാവ് വെട്ടിക്കൊന്നു. ഗുരുതരമായി പരിക്കേറ്റ ഭാര്യ ഉഷാകുമാരി (46) ആശുപത്രിയില്‍ ചികിത്സയിലാണ്. 54കാരനായ സുനില്‍ ദത്താണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഉഷാ കുമാരിയുടെ ഭര്‍ത്താവ് ഷാനിക്കായി വര്‍ക്കല പോലിസ് അന്വേഷണം ആരംഭിച്ചു.

വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. സുനില്‍ ദത്തിനേയും ഉഷാ കുമാരിയേയും പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സുനില്‍ ദത്ത് മരണപ്പെടുകയായിരുന്നു

Next Story

RELATED STORIES

Share it