Latest News

കൊടുവള്ളിയില്‍ യുവാവിനെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയെന്ന് പരാതി

കൊടുവള്ളിയില്‍ യുവാവിനെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയെന്ന് പരാതി
X

കോഴിക്കോട്: കൊടുവള്ളി കിഴക്കോത്ത് യുവാവിനെ വീട്ടില്‍നിന്നും തട്ടിക്കൊണ്ടുപോയതായി പരാതി. പരപ്പാറ ആയിക്കോട്ടില്‍ റഷീദിന്റെ മകന്‍ അനൂസ് റോഷനെ(21)യാണ് ശനിയാഴ്ച വൈകീട്ട് നാല് മണിയോടെ ആയുധങ്ങളുമായി കാറില്‍ എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. പ്രതികള്‍ എത്തിയ കെഎല്‍ 65 എല്‍ 8306 നമ്പറിലുള്ള കാറിന്റെ ദൃശ്യം സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. അനൂസ് റോഷന്റെ സഹോദരന്‍ അജ്മല്‍ റോഷന്‍ വിദേശത്താണ്. അവിടെവെച്ചുണ്ടായ സാമ്പത്തിക ഇടപാടുകളുടെ ഭാഗമായ തര്‍ക്കങ്ങളെ തുടര്‍ന്നാണ് അനൂസിനെ തട്ടിക്കൊണ്ടുപോയതെന്നാണ് നിഗമനം. അനൂസ് റോഷന്‍ വിദ്യാര്‍ഥിയാണ്.

Next Story

RELATED STORIES

Share it