Latest News

വെള്ളാപ്പള്ളി നടേശനെതിരേ കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്

വെള്ളാപ്പള്ളി നടേശനെതിരേ കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്
X

കോഴിക്കോട്: നിരന്തരം വര്‍ഗീയ പരാമര്‍ശം നടത്തുന്ന വെള്ളാപ്പള്ളി നടേനെതിരേ കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ് സുനന്ദ് ശങ്കറാണ് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്. മതപരമായ ഭിന്നിപ്പുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. വെള്ളാപ്പള്ളി നടേശന്‍ മലപ്പുറത്തെ മുസ് ലിങ്ങള്‍ക്കെതിരേ വര്‍ഗീയ പരാമര്‍ശം നടത്തുന്നു. ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമപ്രവര്‍ത്തകനെ തീവ്രവാദിയായി ചിത്രീകരിച്ചു. ഇതിലൂടെ സമൂഹത്തിനുള്ളില്‍ വര്‍ഗീയ ചേരിതിരിവിനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസ്താവനയെ മുന്‍നിര്‍ത്തി കേസെടുക്കണമെന്നാണ് ആവശ്യം. സംസ്ഥാന പോലിസ് മേധാവിക്ക് ഇ-മെയില്‍ മുഖേന പരാതി കൈമാറുകയായിരുന്നു.

Next Story

RELATED STORIES

Share it