Latest News

ലോക വനിതാ ദിനം;സൈബറിടങ്ങളിലെ ചതിക്കുഴികള്‍ ലക്ഷ്യമിടുന്നത് സ്ത്രീകളെ

ലോക വനിതാ ദിനം;സൈബറിടങ്ങളിലെ ചതിക്കുഴികള്‍ ലക്ഷ്യമിടുന്നത് സ്ത്രീകളെ
X

മാര്‍ച്ച് 8,ലോക വനിതാ ദിനം.സ്ത്രീസംരക്ഷണവും ശാക്തീകരണവും എല്ലാം കേവലം വാക്കുകളിലും വാഗ്ദാനങ്ങളിലും ഒതുങ്ങിത്തീരുന്ന വര്‍ത്തമാനകാല സമൂഹത്തില്‍ പെണ്‍കരുത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണ് ഓരോ വനിതാ ദിനവും.സമത്വം, സ്വാതന്ത്ര്യം എന്നീ വിഷയങ്ങള്‍ അടിസ്ഥാനമാക്കി സ്ത്രീകളെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ലോകമെമ്പാടും വനിതാദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുമ്പോള്‍, ഇന്ത്യയില്‍ ഈ ദിനം വനിതകള്‍ക്ക് അരക്ഷിതാവസ്ഥയുടേതാണ്. തങ്ങള്‍ ഈ സമൂഹത്തില്‍ സുരക്ഷിതരല്ല എന്ന് സ്ത്രീകള്‍ക്ക് സ്വയം മനസ്സിലാക്കാനുള്ള ഒരു ദിനം എന്ന് പറയുന്നതാവും കൂടുതല്‍ ശരി.

സൈബര്‍ ലോകത്തിന്റെ ആക്രമണങ്ങളാണ് സ്ത്രീകള്‍ ഈകാല ഘട്ടത്തില്‍ നേരിടുന്ന ഒരു പ്രധാന വെല്ലുവിളി.സൈബറിടങ്ങളിലെ തട്ടിപ്പുകളിലും പുരുഷന്മാരേക്കാളേറെ അകപ്പെട്ടു പോകുന്നതും സ്ത്രീകള്‍ തന്നെയാണ്.

വ്യാജവാര്‍ത്തകള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ ലക്ഷ്യമിടുന്നത് സ്ത്രീകളെയോ?

ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനും വേണ്ടിയുള്ള യുണൈറ്റഡ് നേഷന്‍സ് എന്റിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം പുരുഷന്മാരെ അപേക്ഷിച്ച്,വ്യാജ വാര്‍ത്തകള്‍ പങ്കിടുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകളാല്‍ കൂടുതലായി ആക്രമിക്കപ്പെടുന്നത് സ്ത്രീകളെയാണ്.പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളെ ലക്ഷ്യമിടുന്നുണ്ടോ എന്ന് കണക്കാക്കാന്‍ പ്രയാസമാണെങ്കിലും, ലിംഗഭേദം ഇതില്‍ ഒരു പ്രധാന ഘടകമാണെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ ചൂണ്ടി കാണിക്കുന്നതായി സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് ആന്‍ഡ് സൊസൈറ്റിയിലെ മുതിര്‍ന്ന ഗവേഷകയായ അംബിക ടണ്ടന്‍ പറയുന്നു.

ലോകമെമ്പാടുമുള്ള 51 രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളില്‍ നടത്തിയ ഒരു സര്‍വേയില്‍, ഓണ്‍ലൈനില്‍ സ്ത്രീകളെ ശല്യപ്പെടുത്താന്‍ വിന്യസിച്ചിരിക്കുന്ന വ്യത്യസ്ത ഭീഷണി തന്ത്രങ്ങളില്‍,തെറ്റായ വിവരങ്ങളും അപകീര്‍ത്തിപ്പെടുത്തലുമാണ് ഏറ്റവും പ്രബലമായതെന്ന് ദി ഇക്കണോമിസ്റ്റിന്റെ ഇന്റലിജന്‍സ് യൂണിറ്റ് കണ്ടെത്തി.സര്‍വേയില്‍ പങ്കെടുത്ത സ്ത്രീകള്‍ക്കെതിരായ ഓണ്‍ലൈന്‍ പീഡനത്തിന്റെ 67 ശതമാനവും 'ഒരു സ്ത്രീയെ അപകീര്‍ത്തിപ്പെടുത്തുന്നതിനോ അല്ലെങ്കില്‍ നശിപ്പിക്കുന്നതിനോ വേണ്ടിയുള്ള കിംവദന്തികള്‍ അല്ലെങ്കില്‍ അപവാദങ്ങള്‍' പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടതാണ്.

എന്തുകൊണ്ടാണ് സ്ത്രീകളെ ലക്ഷ്യമിടുന്നത്

ജിഎസ്എം അസോസിയേഷന്റെ മൊബൈല്‍ ജെന്‍ഡര്‍ ഗ്യാപ്പ് 2020 റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയിലെ സ്ത്രീകള്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള സാധ്യത 50 ശതമാനം കുറവാണ്.സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനത്തിലെ ലിംഗ വ്യത്യാസത്തില്‍ നിന്നാണ് സ്ത്രീകള്‍ക്ക് ആനുപാതികമല്ലാത്ത പീഡനം ഉണ്ടാകുന്നത് എന്ന് ടണ്ടന്‍ വാദിക്കുന്നു.

'അതിനാല്‍ നിങ്ങള്‍ സോഷ്യല്‍ മീഡിയയെ ഒരു പൊതു ഇടമായി ചിത്രീകരിക്കുകയാണെങ്കില്‍, നാം ജീവിക്കുന്നത് പുരുഷാധിപത്യ സജ്ജീകരണത്തിലാണ്, അതിനാല്‍, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന ഒരു പ്രധാന വെക്ടറായി ലിംഗഭേദം മാറുന്നുവെന്നും ടണ്ടന്‍ പറയുന്നു.പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ തന്റെ അഭിപ്രായം പ്രകടിപ്പിക്കരുതെന്ന് അനുശാസിക്കുന്ന ചിന്താ ഗതികളും സ്ത്രീകള്‍ക്കെതിരായ ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും ടണ്ടന്‍ പറഞ്ഞു.'ഒരു സ്ത്രീ ഈ മാനദണ്ഡങ്ങള്‍ പാലിക്കാത്തതെ വരുമ്പോള്‍,പൊതു ഇടങ്ങളില്‍ അവള്‍ ശബ്ദമുയര്‍ത്തുമ്പോള്‍ അക്രമവും തിരിച്ചടിയും നേരിടേണ്ടി വരുന്നു.

എന്താണ് പ്രത്യാഘാതങ്ങള്‍?

ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ ആക്രമങ്ങള്‍ മാനസിക ആഘാതത്തിലേക്ക് നയിച്ചേക്കാം. ഒരു സ്ത്രീ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വിടുകയോ,സ്വയം നിയന്ത്രണം കാണിക്കുകയോ ചെയ്‌തേക്കാം.അവരുടെ യഥാര്‍ത്ഥ ഐഡന്റിറ്റി മറയ്ക്കാന്‍ അവര്‍ അവരുടെ ചിത്രങ്ങള്‍ എടുത്തു മാറ്റുകയോ, അല്ലെങ്കില്‍ അവരുടെ യഥാര്‍ത്ഥ വ്യക്തിത്വം ഒളിച്ച് വെക്കുകയോ ചെയ്‌തേക്കാം.സ്ത്രീക്ക് ആവശ്യമായ പിന്തുണ ഈ കാര്യത്തില്‍ ലഭിച്ചില്ലെങ്കില്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ വളരെ കൂടുതലാണെന്നും ടണ്ടണ്‍ പറയുന്നു.കുടുംബത്തിന്റെ പിന്തുണ ലഭിക്കാതിരുന്നാല്‍ സൈബര്‍ ആക്രമണങ്ങളില്‍ അകപ്പെട്ടു പോകുന്ന സ്ത്രീകള്‍ മാനസികമായി തകര്‍ന്നു പോകുകയും,കുടുംബത്തിലും പൊതു സമൂഹത്തിലും ഒറ്റപ്പെട്ടു പോകുന്നു.

അതിനാല്‍, എന്ത് ചെയ്യാന്‍ കഴിയും?

ഫെയ്‌സ്ബുക്കും ട്വിറ്ററും പോലുള്ള ടെക് ഭീമന്മാര്‍ ഉള്ളടക്ക മോഡറേഷനിലൂടെ ലിംഗപരമായ തെറ്റായ വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രധാന നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്ന് തിങ്ക്ടാങ്ക് കാര്‍നെഗീ എന്‍ഡോവ്‌മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസ് എന്ന ലേഖനം സൂചിപ്പിക്കുന്നു.ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍, ഉപയോക്താക്കളെ പിന്തുണയ്ക്കുമ്പോള്‍ പ്ലാറ്റ്‌ഫോമുകള്‍ പ്രോആക്റ്റീവ് ആയിരിക്കണമെന്ന് ടണ്ടന്‍ നിര്‍ദ്ദേശിക്കുന്നു.എല്ലാത്തിനുമുപരിയായി,നമ്മുടെ പെരുമാറ്റത്തിലും,ചിന്തയിലും മാറ്റങ്ങള്‍ ആവശ്യമാണെന്നും അവള്‍ ഉറപ്പിച്ചു പറയുന്നു.'നമുക്ക് പുരുഷാധിപത്യം ഇല്ലാതാകേണ്ടത് ആവശ്യമാണ് അതാണ് ഇതിന്റെയെല്ലാം അടിസ്ഥാനം. റിപ്പോര്‍ട്ടിംഗ് സംവിധാനങ്ങള്‍ ഇതിന് സഹായിക്കുന്നുണ്ടെന്നും ടണ്ടന്‍ പറയുന്നു.ഓണ്‍ലൈന്‍ ഇടങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന മാധ്യമ സാക്ഷരതാ കാമ്പെയ്‌നുകള്‍ ആവശ്യമാണെന്നും അവര്‍ ശുപാര്‍ശ ചെയ്യുന്നു.

കൊവിഡ് കാലത്ത് നമ്മളെ പുറം ലോകവുമായി ബന്ധിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളാണ്.പഠന ആവശ്യങ്ങള്‍ക്കും മറ്റുമായി നമ്മള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.ഈ കാരണത്താല്‍ തന്നെ ഒരുപാട് പെണ്‍കുട്ടികള്‍ ഡിജിറ്റല്‍ ലോകത്തിലേക്ക് തിരിഞ്ഞിട്ടുണ്ട്.സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കണം.സൈബറിടങ്ങളിലെ ചതിക്കുഴികള്‍ നേരിടാന്‍ അവരെ പ്രാപ്തരാക്കി മാറ്റണം.ഒളിച്ചോട്ടം ഒരു പരിഹാരമല്ല. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായുള്ള ബോധവല്‍ക്കരണം തീര്‍ച്ചയായും നമുക്ക് എടുക്കാവുന്ന ഒരു നടപടിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.



Next Story

RELATED STORIES

Share it