Latest News

ഒരു കിലോ എംഡിഎംഎയുമായി ഒമാനില്‍നിന്നെത്തിയ യുവതി അറസ്റ്റില്‍

ഒരു കിലോ എംഡിഎംഎയുമായി ഒമാനില്‍നിന്നെത്തിയ യുവതി അറസ്റ്റില്‍
X

കരിപ്പൂര്‍: ഒരു കിലോഗ്രാം എംഡിഎംഎയുമായി ഒമാനില്‍നിന്നു കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യുവതി കരിപ്പൂര്‍ പോലിസിന്റെ പിടിയിലായി. യാത്രക്കാരിയെയും സ്വീകരിക്കാനെത്തിയ മൂന്നു പേരെയും അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ മസ്‌കത്ത് വിമാനത്താവളത്തില്‍നിന്നു കരിപ്പൂരിലെത്തിയ പത്തനംതിട്ട വഴുമുറ്റം നെല്ലിവലയില്‍ എന്‍ എസ് സൂര്യ (31)യുടെ ലഗേജില്‍നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്.വിമാനത്താവളത്തിലെ പരിശോധനകള്‍ കഴിഞ്ഞു പുറത്തിറങ്ങി സ്വീകരിക്കാനെത്തിയവരോടൊപ്പം പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ ആണ് പോലിസ് എത്തിയത്. രഹസ്യവിവരത്തെത്തുടര്‍ന്ന് പോലിസ് സംഘം വിമാനത്താവളത്തിലെത്തി നിരീക്ഷണം ആരംഭിച്ചിരുന്നു. സൂര്യയെ സ്വീകരിക്കാനെത്തിയ തിരൂരങ്ങാടി മൂന്നിയൂര്‍ സ്വദേശികളായ അലി അക്ബര്‍ (32), സി പി ഷഫീര്‍ (30), വള്ളിക്കുന്ന് സ്വദേശി എം മുഹമ്മദ് റാഫി (37) എന്നിവരെയും ഇന്‍സ്‌പെക്ടര്‍ എ അബ്ബാസലിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ലഗേജ് കൊടുത്തയച്ച ആളെക്കുറിച്ചും മറ്റും പോലിസിനു വിവരം ലഭിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it