Latest News

തിരൂരില്‍ യുവതിയും ഒന്നര വയസുള്ള മകനും കിണറ്റില്‍ മരിച്ച നിലയില്‍

തിരൂരില്‍ യുവതിയും ഒന്നര വയസുള്ള മകനും കിണറ്റില്‍ മരിച്ച നിലയില്‍
X

മലപ്പുറം: തിരൂരില്‍ യുവതിയും ഒന്നര വയസുള്ള മകനും കിണറ്റില്‍ മരിച്ച നിലയില്‍. എഴൂര്‍ സ്വദേശിനി ഇര്‍ഫാന(30), മകന്‍ അമന്‍ മാലിക് എന്നിവരാണ് മരിച്ചത്. യുവതിയുടെ ഉമ്മ നാല് മാസം മുന്‍പാണ് മരിച്ചത്. ഇതില്‍ കടുത്ത മനോവിഷമത്തിലായിരുന്നു യുവതിയെന്നു പോലിസ് പറയുന്നു. യുവതി കുഞ്ഞുമായി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് നിഗമനം. ഇരുവരുടേയും മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, യുവതിയുടെ ആത്മഹത്യാ കുറിപ്പ് പോലിസ് കണ്ടെടുത്തു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Next Story

RELATED STORIES

Share it