Latest News

കാട്ടാന കിണറ്റില്‍ വീണു; കയറ്റി വിടില്ലെന്ന് നാട്ടുകാര്‍, വന്യജീവി ശല്യത്തിന് പരിഹാരമുണ്ടാക്കണം

പ്രദേശത്ത് നേരത്തെയും കാട്ടാന കിണറ്റില്‍ വീണതായി പ്രദേശവാസികള്‍

കാട്ടാന കിണറ്റില്‍ വീണു; കയറ്റി വിടില്ലെന്ന് നാട്ടുകാര്‍, വന്യജീവി ശല്യത്തിന് പരിഹാരമുണ്ടാക്കണം
X

കൊച്ചി: എറണാകുളം കോതമംഗലത്ത് ജനവാസ മേഖലയില്‍ കാട്ടാന കിണറ്റില്‍ വീണു. വടക്കുംഭാഗം സ്വദേശി വിച്ചാട്ട് വര്‍ഗീസിന്റെ കിണറ്റിലാണ് ആന വീണത്. വന്യജീവി ശല്യത്തിന് പരിഹാരം കണ്ടെത്താതെ ആനയെ കയറ്റി വിടില്ലെന്ന് നാട്ടുകാര്‍. കുടിവെള്ളത്തിനുപയോഗിക്കുന്ന കിണറ്റിലാണ് ആന വീണതെന്ന് പ്രദേശവാസികള്‍ പറയുന്നു.

ഇന്ന് പുലര്‍ച്ചെയാണ് 15 വയസ് പ്രായമുള്ള കാട്ടാന കിണറ്റില്‍ വീണത്. നിരന്തരം കാട്ടാന ശല്യമുള്ള ജനവാസ മേഖലയാണിത്. ഇൗ പ്രദേശത്ത് നേരത്തെയും കാട്ടാന കിണറ്റില്‍ വീണിരുന്നു. അന്ന് കാട്ടാനയെ പിടികൂടി മാറ്റാമെന്ന് പറഞ്ഞെങ്കിലും അധികൃതര്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ഇത്തവണ ശക്തമായ പരിഹാരം കാണാതെ കയറ്റിവിടാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

Next Story

RELATED STORIES

Share it