Latest News

കടലില്‍ കുളിക്കാനിറങ്ങിയ വിദേശ പൗരനെ മര്‍ദ്ദിച്ച് അവശനാക്കി വാട്ടര്‍സ്‌പോട്ട് തൊഴിലാളികള്‍

കടലില്‍ കുളിക്കാനിറങ്ങിയ വിദേശ പൗരനെ മര്‍ദ്ദിച്ച് അവശനാക്കി വാട്ടര്‍സ്‌പോട്ട് തൊഴിലാളികള്‍
X

തിരുവനന്തപുരം: വര്‍ക്കലയില്‍ കടലില്‍ കുളിക്കാനിറങ്ങിയ വിദേശ പൗരനെ മര്‍ദ്ദിച്ച് ഒരു സംഘം ആളുകള്‍. ക്രൂരമര്‍ദനം. ഗ്രീസ് സ്വദേശി റോബര്‍ട്ടിനെയാണ് ബീച്ചില്‍ വാട്ടര്‍സ്‌പോട്ട് നടത്തുന്ന സംഘം മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസം റോബര്‍ട്ടിന്റെ ഫോണ്‍ ബീച്ചില്‍ നഷ്ടപ്പെട്ടിരുന്നു. ഇത് അന്വേഷിച്ച് വന്ന റോബേര്‍ട്ടും തൊഴിലാളികളും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാകുകയായിരുന്നു.

വാക്കുതര്‍ക്കം വലിയ വഴക്കിലേക്കെത്തുകയും തൊഴിലാളികള്‍ വിദേശിയെ അതിക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. നിലത്തിട്ട് വലിച്ചിഴച്ച ശേഷം ഇവര്‍ ഇയാളെ പാപനാശം പോലിസ് എയ്ഡ് പോസ്റ്റിലേക്ക് കൊണ്ടു പോകുകയായിരുന്നു. അവിടെ വച്ച് വീണ്ടും ഇയാളെ തൊഴിലാളികള്‍ മര്‍ദ്ദിച്ചു. അദ്ദേഹത്തിന്റെ കണ്ണിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. നാട്ടുകാര്‍ ഇടപെട്ടതോടെയാണ് പ്രശ്‌നം അവസാനിച്ചത്.

പിന്നീട് നാട്ടുകാര്‍ പറഞ്ഞതനുസരിച്ച് പോലിസ് സ്ഥലത്തെത്തുകയുംവിനോദസഞ്ചാരിയെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ മാറ്റുകയും ചെയ്തു. സംഭവത്തില്‍ ഇതുവരെ വര്‍ക്കല പോലിസ് കേസെടുത്തിട്ടില്ല. നിലവില്‍ വാട്ടര്‍ സ്‌പോട്ട് തൊഴിലാളികളെ പോലിസ് സ്റ്റേഷനിലേക്ക് എത്തിച്ചു.

Next Story

RELATED STORIES

Share it