Latest News

ഇറാനെതിരായ ഭീഷണി പശ്ചിമേഷ്യയെ ജ്വലിപ്പിക്കും: ഹിസ്ബുല്ല

ഇറാനെതിരായ ഭീഷണി പശ്ചിമേഷ്യയെ ജ്വലിപ്പിക്കും: ഹിസ്ബുല്ല
X

ബെയ്‌റൂത്ത്: ഇറാനെതിരായ യുഎസ് ഭീഷണി പശ്ചിമേഷ്യയെ ജ്വലിപ്പിക്കുമെന്ന് ലബ്‌നാനിലെ ഇസ്‌ലാമിക പ്രതിരോധ പ്രസ്ഥാനമായ ഹിസ്ബുല്ല. യുഎസിന്റെ ഭീഷണി വലിയ തോതിലേക്ക് വളര്‍ന്നിരിക്കുകയാണ്. കോടിക്കണക്കിന് ജനങ്ങള്‍ ബഹുമാനിക്കുന്ന ആയത്തുല്ല അലി ഖാംനഇ പോലുള്ളവരെ യുഎസ് ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നു. ഇഷ്ടമില്ലാത്ത ഭരണകൂടങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. യുഎസിന്റെയും ഇസ്രായേലിന്റെയും അധിനിവേശത്തെ ചെറുത്ത ഇറാനെ തകര്‍ക്കുമെന്നാണ് പുതിയ ഭീഷണി. ഇത് പശ്ചിമേഷ്യയില്‍ ജനകീയ രോഷം ഉയരാന്‍ കാരണമാവുമെന്നും ഹിസ്ബുല്ലയുടെ പ്രസ്താവന പറയുന്നു.

Next Story

RELATED STORIES

Share it