Latest News

എഫ്-35ന്റെ ഓര്‍ഡര്‍ പകുതിയാക്കി വെട്ടിക്കുറച്ച് യുഎസ് സൈന്യം

എഫ്-35ന്റെ ഓര്‍ഡര്‍ പകുതിയാക്കി വെട്ടിക്കുറച്ച് യുഎസ് സൈന്യം
X

വാഷിങ്ടണ്‍: അഞ്ചാം തലമുറ യുദ്ധവിമാനമായ എഫ്-35ന്റെ ഓര്‍ഡര്‍ പകുതിയായി വെട്ടിക്കുറച്ച് യുഎസ് സൈന്യം. ലോക്ക് ഹീഡ് മാര്‍ട്ടിന്‍ കമ്പനിക്ക് നല്‍കിയ 48 എഫ്-35 ലെറ്റ്‌നിങ് സ്റ്റെല്‍ത്ത് എയര്‍ ക്രാഫ്റ്റിന്റ ഓര്‍ഡറാണ് പകുതിയാക്കിയത്. 3,500 കോടി ഡോളറിന് എഫ്-35 വാങ്ങാനായിരുന്നു യുഎസ് സൈന്യത്തിന്റെ തീരുമാനം. കൂടാതെ 53 കോടി ഡോളറിന്റെ സ്‌പെയര്‍പാര്‍ട്‌സ് വാങ്ങാനും ഓര്‍ഡര്‍ നല്‍കിയിരുന്നു.

ഡ്രോണ്‍ യുദ്ധകാലത്ത് ഇത്രയും വില കൂടിയ ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങേണ്ടതില്ലെന്നാണ് ഇലോണ്‍ മസ്‌ക് അടക്കമുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നത്. എന്നിരുന്നാലും ജെറ്റിന്റെ സാങ്കേതിക വിദ്യ പുതുക്കാന്‍ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ തീരുമാനിച്ചിരുന്നു. പക്ഷേ, കഴിഞ്ഞ ദിവസം ഇറാന്‍ നാല് എഫ്-35 വിമാനങ്ങള്‍ വെടിവച്ചിട്ടു. കൂടാതെ യെമനിലെ ഹൂത്തികള്‍ തദ്ദേശിയമായി വികസിപ്പിച്ച മിസൈല്‍ ഉപയോഗിച്ച് ഒരു വിമാനത്തെ ആക്രമിക്കുകയും ചെയ്തു. തലനാരിഴക്കാണ് ആ വിമാനം രക്ഷപ്പെട്ടത്.


Next Story

RELATED STORIES

Share it