Latest News

മംഗളൂരു ജയിലില്‍ വീണ്ടും സംഘര്‍ഷം; രണ്ടു തടവുകാര്‍ക്ക് പരിക്ക്

മംഗളൂരു ജയിലില്‍ വീണ്ടും സംഘര്‍ഷം; രണ്ടു തടവുകാര്‍ക്ക് പരിക്ക്
X

മംഗളൂരു: മംഗളൂരു ജില്ലാ സബ് ജയിലില്‍ വീണ്ടും തടവുകാര്‍ തമ്മില്‍ സംഘര്‍ഷം. ഇന്നലെ ഉച്ചയ്ക്ക് ശേഷം ജയില്‍ അടുക്കളയിലുണ്ടായ സംഘര്‍ഷത്തില്‍ ജയന്ത്, അക്ഷിത് എന്നിവര്‍ക്ക് പരിക്കേറ്റു. അബ്ദുല്‍ റഹ്മാന്‍ എന്ന മുന്നി, ഉമര്‍ സിയാപ്, മുഹമ്മദ് ജുറൈദ് എന്നിവരാണ് ഇരുവരെയും ആക്രമിച്ചതെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. പിന്നീട് വൈകീട്ട് 6.15ഓടെ മറ്റൊരു സംഘര്‍ഷവുമുണ്ടായി. ക്വാറന്റൈന്‍ സെല്ലിലുള്ള തടവുകാര്‍ ബി ബാരക്കിലെ തടവുകാരെ തുറിച്ച് നോക്കിയെന്ന് പറഞ്ഞാണ് സംഘര്‍ഷമുണ്ടായതെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു. ഒരു സിമന്റ് തൂണ്‍ പൊളിച്ച് അതില്‍ നിന്നുള്ള കഷ്ണങ്ങള്‍ പെറുക്കി എറിയുകയുമുണ്ടായി. ഈ സംഭവത്തില്‍ മുഹമ്മദ് റഷീം, ഹാഫിസ്, അബ്ദുല്‍ സമീര്‍, മുഖ്താര്‍, ആസിഫ്, ചന്ദന്‍, ലക്ഷ്മീഷ, നിഖില്‍, മഹേഷ് പൈ, ധന്‍രാജ് ഷെട്ടി, മൈക്കല്‍ കിഷോര്‍ തുടങ്ങിയവര്‍ക്കെതിരെ പോലിസ് കേസെടുത്തു. ജയില്‍ അധികൃതരുടെ പരാതിയിലാണ് കേസ്.

ബജ്‌റംഗ് ദള്‍ നേതാവും നിരവധി കൊലക്കേസുകളില്‍ പ്രതിയുമായ സുഹാസ് ഷെട്ടിയെ കൊലപ്പെടുത്തിയ കേസിലെ ആരോപണ വിധേയനായ മുനീറിനെ ആക്രമിക്കാന്‍ കഴിഞ്ഞ ദിവസം ശ്രമം നടന്നിരുന്നു.

Next Story

RELATED STORIES

Share it