Latest News

ഇറാനെതിരായ ആക്രമണങ്ങള്‍ക്ക് തങ്ങളുടെ കരയും വ്യോമാതിര്‍ത്തിയും ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് യുഎഇ

ഇറാനെതിരായ ആക്രമണങ്ങള്‍ക്ക് തങ്ങളുടെ കരയും വ്യോമാതിര്‍ത്തിയും ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് യുഎഇ
X

യുഎഇ: ഇറാനെതിരായ ഏതെങ്കിലും സൈനിക നടപടിക്ക് തങ്ങളുടെ വ്യോമാതിര്‍ത്തിയോ പ്രാദേശിക ജലപാതയോ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ). ഇറാനെതിരായ ആക്രമണത്തിന് യുഎഇ ഒരു ലോജിസ്റ്റിക്കല്‍ പിന്തുണയും നല്‍കില്ലെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ സംഭാഷണത്തിലൂടെ ലഘൂകരിക്കണമെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിക്കുന്നതിനും അവരുടെ പരമാധികാരത്തെ ബഹുമാനിക്കുന്നതിനുമായി ഇരു രാജ്യങ്ങളും സംഭാഷണം നടത്തണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

2025 ഡിസംബര്‍ അവസാനത്തില്‍ ഇറാനില്‍ വര്‍ധിച്ചുവരുന്ന പണപ്പെരുപ്പത്തെയും തകര്‍ച്ചയിലായ സമ്പദ്വ്യവസ്ഥക്കും എതിരേ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. ഈ പ്രതിഷേധങ്ങള്‍ക്ക് അമേരിക്കയില്‍ നിന്നും ഇസ്രായേലില്‍ നിന്നും തുറന്ന പിന്തുണ ലഭിച്ചു. രാജ്യത്തുടനീളം പ്രതിഷേധക്കാര്‍ തീവയ്പ്പും അക്രമവും നടത്തി.

Next Story

RELATED STORIES

Share it