- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പയ്യോളിയില്‍ രണ്ട് പെണ്‍മക്കള്‍ വീടിനുള്ളിലും പിതാവ് ട്രെയിനിടിച്ചും മരിച്ചനിലയില്‍

കോഴിക്കോട്: പയ്യോളിയില്‍ പിതാവും രണ്ടു മക്കളും മരിച്ച നിലയില്‍. പെണ്‍മക്കളെ വീടിനുള്ളിലും പിതാവിനെ റെയില്‍വേ ട്രാക്കിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അയനിക്കാട് സ്വദേശി സുമേഷിനെ (42) ആണ് വീടിന് അടുത്തുള്ള റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുമേഷിന്റെ മക്കളായ ഗോപിക (15), ജ്യോതിക (12) എന്നിവര്‍ വീട്ടിനുള്ളിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളില്‍ ചെന്നാണ് കുട്ടികള്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സുമേഷിന്റെ ഭാര്യ നാലു വര്‍ഷം മുമ്പ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. സ്ഥലത്ത് പോലിസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകും. കുട്ടികളുടെ മരണ കാരണം സംബന്ധിച്ച് പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമെ വ്യക്തമാകുകയുള്ളുവെന്നും പോലിസ് പറഞ്ഞു. ഇന്ന് രാവിലെ എട്ടോടെയാണ് സുമേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുമേഷിന്റെ മരണ വിവരം അറിയിക്കാന്‍ നാട്ടുകാര്‍ വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. എന്നാല്‍, വീടിനുള്ളില്‍ ഫാന്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.സമീപത്തുള്ള സുമേഷിന്റെ അനുജന്റെ വീട്ടിലെത്തി നാട്ടുകാര്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വാതില്‍ തുറന്ന് അകത്ത് പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദേശത്തായിരുന്ന സുമേഷ് ഭാര്യ മരിച്ചശേഷം തിരിച്ചുപോയിരുന്നില്ല. സാമ്പത്തിക പ്രശ്‌നങ്ങളൊന്നും ഇവര്‍ക്ക് ഇല്ലായിരുന്നെന്നും എന്താണ് കാരണമെന്ന് അറിയില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയ പത്താംതരം വിദ്യാര്‍ഥിനിയാണ്. ഗോപിക. അനുജത്തി ജ്യോതിക എട്ടാം തരം വിദ്യാര്‍ഥിനിയാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















