Latest News

തുര്‍ക്കി സൈനിക വിമാനം തകര്‍ന്നു വീണു; 20 പേര്‍ മരിച്ചു

തുര്‍ക്കി സൈനിക വിമാനം തകര്‍ന്നു വീണു; 20 പേര്‍ മരിച്ചു
X

അങ്കാര: തുര്‍ക്കിയുടെ സൈനിക ചരക്ക് വിമാനം തകര്‍ന്നു വീണ് 20 മരണം. അസര്‍ബെയ്ജാനില്‍ നിന്ന് തുര്‍ക്കിയിലേക്കുള്ള യാത്രയ്ക്കിടെ സി-130 ഹെര്‍ക്കുലീസ് മോഡല്‍ സൈനിക ചരക്ക് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാരും ജീവനക്കാരുമുള്‍പ്പെടെ 20 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

അപകടം നടന്ന പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ജോര്‍ജിയന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം നല്‍കിയ വിവരങ്ങള്‍ പ്രകാരം, വിമാനം ജോര്‍ജിയന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതിന് തൊട്ടുപിന്നാലെ റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.

അപകടത്തില്‍ തുര്‍ക്കി പ്രസിഡന്റ് ഇല്‍ഹാം അലിയേവ് അനുശോചനം രേഖപ്പെടുത്തി. അപകടത്തിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കരുതെന്ന് തുര്‍ക്കി പ്രതിരോധ മന്ത്രാലയം മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it