Latest News

ഡിസംബര്‍ ആറിന് ബാബരി മസ്ജിദിന് തറക്കല്ലിടും; തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ പ്രസ്താവന വിവാദത്തില്‍

ബാബരി മസ്ജിദ് ദിനത്തില്‍ ബംഗാളില്‍ ബാബരി മസ്ജിദ് നിര്‍മ്മാണത്തിന് തുടക്കമിടുമെന്നാണ് ഹുമയൂണ്‍ കബീറിന്റെ പ്രസ്താവന

ഡിസംബര്‍ ആറിന് ബാബരി മസ്ജിദിന് തറക്കല്ലിടും; തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ പ്രസ്താവന വിവാദത്തില്‍
X

കൊല്‍ക്കത്ത: ഡിസംബര്‍ ആറിന് ബാബരി മജിദ് ദിനത്തില്‍ പശ്ചിമംബംഗാളില്‍ ബാബരി മസ്ജിദിന് തറക്കല്ലിടുമെന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ പ്രസ്താവന വിവാദത്തില്‍. തൃണമൂല്‍ എംഎല്‍എ ഹുമയൂന്‍ കബീറിന്റെ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. എംഎല്‍എ നൗഷാദ് സിദ്ധീഖിയെ ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്തു. രാഷ്ട്രീയ സെക്കുലര്‍ മജ്‌ലിസ് പാര്‍ട്ടി എംഎല്‍എയാണ് സിദ്ധീഖി.

ഡിസംബര്‍ ആറിന് ബാബരി മസ്ജിദിന് തറക്കല്ലിടുമെന്നും മൂന്നു വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും എംഎല്‍എ പറയുന്നു. എന്നാല്‍, നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മുസ്‌ലിം വോട്ടിനായുള്ള നീക്കമാണ് ഹുമയൂണ്‍ കബീറിന്റേതെന്ന് ബിജെപി ആരോപിച്ചു.

'ഡിസംബര്‍ ആറിന് ബെല്‍ഡംഗയില്‍ ബാബരി മസ്ജിദിന് തറക്കല്ലിടും. സിദ്ധീഖി ഒരു മതവിശ്വാസിയായതിനാല്‍ ചടങ്ങിലേക്ക് ക്ഷണിക്കുന്നു. എംഎല്‍എ എന്ന നിലയിലല്ല നമ്മള്‍ ഈ ചടങ്ങില്‍ പങ്കെടുക്കുന്നത്. മറിച്ച് വിശ്വാസികളായ മുസ്‌ലിം എന്ന നിലയിലാണ്', ഹുമയൂന്‍ കബിര്‍ പറഞ്ഞു. എന്നാല്‍ സിദ്ധീഖി ഇതുവരെയും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

Next Story

RELATED STORIES

Share it