Latest News

താമരശ്ശേരി ചുരത്തില്‍ ജനുവരി അഞ്ചു മുതല്‍ ഗതാഗത നിയന്ത്രണം

താമരശ്ശേരി ചുരത്തില്‍ ജനുവരി അഞ്ചു മുതല്‍ ഗതാഗത നിയന്ത്രണം
X

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ജനുവരി അഞ്ചു മുതല്‍ കൂടുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. റോഡ് അറ്റകുറ്റപ്പണികളുടേയും, ചുരത്തിലെ 6, 7, 8 വളവുകളില്‍ മുറിച്ചിട്ടിരിക്കുന്ന മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റുന്നതിനും വേണ്ടിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍, ഭാരമേറിയ വാഹനങ്ങളും മള്‍ട്ടി ആക്‌സില്‍ വാഹനങ്ങളും താമരശ്ശേരി ചുരം ഒഴിവാക്കി നാടുകാണി ചുരത്തിലൂടെയോ കുറ്റ്യാടി ചുരം വഴിയോ പോകണമെന്ന് അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it