Latest News

പത്തനംതിട്ടയില്‍ കടുവ കിണറ്റില്‍ വീണു

15 അടിയോളം താഴ്ചയുള്ള ആള്‍മറയില്ലാത്ത കിണറ്റിലാണ് കടുവ വീണത്

പത്തനംതിട്ടയില്‍ കടുവ കിണറ്റില്‍ വീണു
X

പത്തനംതിട്ട: കോന്നി വയ്യാറ്റുപുഴ വില്ലൂന്നിപ്പാറയില്‍ കടുവ കിണറ്റില്‍ വീണു. ജനവാസ മേഖലയായ വില്ലുന്നിപ്പാറയില്‍ കൊല്ലംപറമ്പില്‍ സദാശവന്‍ എന്നയാളുടെ പറമ്പിലെ കിണറ്റിലാണ് കടുവ വീണത്. 15 അടിയോളം താഴ്ചയുള്ള ആള്‍മറയില്ലാത്ത കിണറാണിത്.

ഇന്ന് രാവിലെ ആറരയോടെ സജീവന്‍ കിണറ്റില്‍ നിന്ന് അസാധാരണമായ ശബ്ദം കേട്ടു. ചെന്നു നോക്കിയപ്പോഴാണ് കടുവയെ കിണറ്റില്‍ കണ്ടത്. തുടര്‍ന്ന് വനം വകുപ്പ് അധികൃതരെ അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കടുവക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലാത്തത് കൊണ്ടു തന്നെ പുറത്തെത്തിക്കാനുള്ള ദൗത്യം ശ്രമകരമാണെന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്.

Next Story

RELATED STORIES

Share it