Latest News

'വെള്ളമുണ്ട് സൂക്ഷിക്കുക'; മഴയില്‍ ചോര്‍ന്നൊലിച്ച് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയുടെ അത്യാഹിത വിഭാഗം

വെള്ളമുണ്ട് സൂക്ഷിക്കുക; മഴയില്‍ ചോര്‍ന്നൊലിച്ച് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയുടെ അത്യാഹിത വിഭാഗം
X

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയുടെ അത്യാഹിത വിഭാഗം ബ്ലോക്കില്‍ ചോര്‍ച്ച. മൂന്ന് വര്‍ഷം മുന്‍പ് നവീകരിച്ച കെട്ടിടമാണ് ചോര്‍ന്നൊലിക്കുന്നത്. വെള്ളം പരന്നൊഴുകാതിരിക്കാന്‍ വലിയ ബക്കറ്റുകളും, പാത്രങ്ങളും ഇവിടെ വച്ചിട്ടുണ്ട്. രോഗികള്‍ വഴുതി വീഴാതിരിക്കാന്‍ ആശുപത്രിക്കകത്ത് വെള്ളമുണ്ട് സൂക്ഷിക്കുക എന്ന ബോര്‍ഡും വെച്ചിട്ടുണ്ട്.

അത്യാഹിത വിഭാഗത്തിലെ നിരീക്ഷണ വാര്‍ഡിലും, മുറിവ് തുന്നുന്ന മുറിയിലും, പ്ലാസ്റ്റര്‍ ഇടുന്ന റൂമിനു മുന്നിലും ചോര്‍ച്ചയുണ്ട്. സീലിങിന്റെ ഇടയില്‍ കൂടിയാണ് ചോര്‍ച്ച. ചോര്‍ച്ചയുണ്ടെന്ന് പല തവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്ന് ആശുപത്രി ജീവനക്കാര്‍ പറയുന്നു.

Next Story

RELATED STORIES

Share it