Latest News

യുവതിയെ രക്ഷിക്കാനെത്തിയ ഷെരീഫ് ഡെപ്യൂട്ടി കൊല്ലപ്പെട്ടു

യുവതിയെ രക്ഷിക്കാനെത്തിയ ഷെരീഫ് ഡെപ്യൂട്ടി കൊല്ലപ്പെട്ടു
X

കാലിഫോര്‍ണിയ: യുവതിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുന്നു എന്ന സന്ദേശത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഷെരീഫ് ഡെപ്യൂട്ടി വെടിയേറ്റ് മരിച്ചു. സാന്‍ ബെര്‍ണാര്‍ഡിനോ കൗണ്ടി ഷെരീഫ് ഡെപ്യൂട്ടി ആന്‍ഡ്രൂ ന്യൂനെസാണ് കൊല്ലപ്പെട്ടത്.

റാന്‍ചോ കുക്കാമൊംഗയിലെ ഹോളിഹോക്ക് ഡ്രൈവിലാണ് സംഭവം. തോക്കുമായി ഒരാള്‍ സ്ത്രീയെ ഭീഷണിപ്പെടുത്തുന്നതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആന്‍ഡ്രൂയും സംഘവും സ്ഥലത്തെത്തുകയായിരുന്നു. അപ്പോഴാണ് പ്രതി വെടിയുതിര്‍ത്തത്. പ്രതി ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സതേണ്‍ കാലിഫോര്‍ണിയന്‍ ഫ്രീവേയില്‍ പോലിസ് സംഘം ഇയാളെ പിടികൂടി.

ആറുവര്‍ഷമായി ആന്‍ഡ്രൂ ന്യൂനെസ് സാന്‍ ബെര്‍ണാര്‍ഡിനോ കൗണ്ടി ഷെരീഫ് ഡെപ്യൂട്ടിയായി സേവനമനുഷ്ഠിക്കുന്നു.

Next Story

RELATED STORIES

Share it