Latest News

ഡല്‍ഹിയുടെ പല ഭാഗങ്ങളിലും കനത്ത മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ്

ഡല്‍ഹിയുടെ പല ഭാഗങ്ങളിലും കനത്ത മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ്
X

ന്യൂഡല്‍ഹി: വായുനിലവാരം മോശമായിരിക്കെ, കാലാവസ്ഥയില്‍ മാറ്റമുണ്ടാകുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പുറപ്പെടുവിച്ച ഏറ്റവും പുതിയ പ്രവചനം അനുസരിച്ച്, ഇന്ന്, ഡല്‍ഹിയുടെ പല ഭാഗങ്ങളിലും കനത്ത മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

പകല്‍ മുഴുവന്‍ വിവിധ സമയങ്ങളില്‍ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും ഇടിമിന്നലിനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പരമാവധി താപനില 19 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 9 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

രാവിലെ, ഉച്ചയ്ക്ക്, വൈകുന്നേരം, രാത്രി മുഴുവന്‍ എന്നിങ്ങനെ ഇടിമിന്നലിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനുവരി 28 മുതല്‍ കാലാവസ്ഥ വീണ്ടും മാറും. ജനുവരി 28, 29, 30 തീയതികളില്‍ മിതമായ മൂടല്‍മഞ്ഞ് പ്രതീക്ഷിക്കുന്നു. ജനുവരി 28 ന് താപനില 18 നും 12 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കുമെന്നും ജനുവരി 29 നും 30 നും ഇടയില്‍ പരമാവധി താപനില 18-19 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 9 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.

Next Story

RELATED STORIES

Share it