Latest News

എംജിഎം ഭവനങ്ങളുടെ താക്കോല്‍ ദാനം നാളെ നടക്കും

താക്കോല്‍ ദാനം കേരളാ നദ് വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനിയും ജനറല്‍ സെക്രട്ടരി എം മുഹമ്മദ് മദനിയും ഉച്ചക്ക് 2.30 ന് നിര്‍വ്വഹിക്കും

എംജിഎം  ഭവനങ്ങളുടെ താക്കോല്‍ ദാനം നാളെ നടക്കും
X

അരീക്കോട്: കേരളാ നദ് വത്തുല്‍ മുജാഹിദീന്റെ വനിതാ സംഘടനയായ മുസ്‌ലിം ഗേള്‍സ് & വിമന്‍സ് മുവ്‌മെന്റ് (എംജിഎം)മലപ്പുറം ജില്ലയില്‍നടപ്പിലാക്കി വരുന്ന ഭവന നിര്‍മ്മാണ പദ്ധതിയില്‍ കിഴുപറമ്പില്‍ നിര്‍മ്മിച്ച പുതിയ രണ്ടു വീടുകളുടെ താക്കോല്‍ ദാനം ഇന്ന് നോര്‍ത്ത് കിഴുപറമ്പില്‍ എംജി എം ഭവനില്‍ നടക്കും.താക്കോല്‍ ദാനം കേരളാ നദ് വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനിയും ജനറല്‍ സെക്രട്ടരി എം മുഹമ്മദ് മദനിയും ഉച്ചക്ക് 2.30 ന് നിര്‍വ്വഹിക്കും. ചടങ്ങില്‍ കെഎന്‍എം സംസ്ഥാന സെക്രട്ടരി എംടിഅബ്ദുസ്സമദ് സുല്ലമി ആധ്യക്ഷതവഹിക്കും. നാലാമത്തെ വീട്ടിന്റെ ശിലാസ്ഥാപനം എംജിഎം പ്രസിഡന്റും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ സുഹ്‌റാ മമ്പാട്

നിര്‍വ്വഹിക്കും. എംജിഎമ്മിന് വീടു നിര്‍മ്മാണത്തിന് വഖഫായി ലഭിച്ച ഇരുപത് സെന്റ് സ്ഥലത്താണ് അഞ്ചു വീടുകളുടെ പദ്ധതി നടപ്പിലാക്കുന്നത്. വീടുകള്‍ക്കാവശ്യമായ കുടിവെള്ള പ്രോജക്ട് ജുബൈല്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ സഹായത്തോടെ നടപ്പിലാക്കിയിരുന്നു.ചടങ്ങില്‍,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിപിഎ റഹ്മാന്‍, ജില്ലാ പഞ്ചായത്തംഗം റൈയ്ഹാന കുറുമാടന്‍,ബ്ലോക്ക് പഞ്ചായത്തംഗം രത്‌നകുമാരി പങ്കെടുക്കും.വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം ഭാരവാഹികളായ എം ടി അബ്ദുസ്സമദ് സുല്ലമി, വി പി ശിഹാബുദ്ദീന്‍ അന്‍ വാരി, എന്‍ അബ്ദുല്‍ കരീം സുല്ലമി, എംജിഎം ജില്ലാ ഭാരവാഹികളായ പ്രൊഫ.എന്‍ വി സുആദു,സക്കീന നജാത്തിയ്യ,സി ടി ഫാത്വിമ ടീച്ചര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it