Latest News

'അത് ആധുനിക കവിത'; നടന്‍ വിനായകന്‍ ചോദ്യംചെയ്യലിന് ഹാജരായി

അത് ആധുനിക കവിത; നടന്‍ വിനായകന്‍ ചോദ്യംചെയ്യലിന് ഹാജരായി
X

കൊച്ചി: ആധുനിക കവിത എന്ന നിലയ്ക്ക് ആണ് പോസ്റ്റ് ഇട്ടതെന്ന് വിനായകന്‍. വിഎസ്സിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശവും മുമ്പ് പങ്കുവെച്ച മറ്റൊരു പോസ്റ്റുമായി ബന്ധപ്പെട്ട പരാതികളില്‍ പോലിലിന്‌റെ ചോദ്യം ചെയ്യലിന് മറുപടി പറയവെയാണ് പരാമര്‍ശം. ഗായകന്‍ യേശുദാസിനെതിരെയും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെയും അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് വ്യാപകമായി വിമര്‍ശനങ്ങളാണ് സിനിമയ്ക്ക് അകത്തും പുറത്തും നിന്നും വിനായകനെതിരേ ഉയര്‍ന്നത്.രാവിലെ 11 മണിയോടെ വിനായകന്‍ ചോദ്യംചെയ്യലിന് ഹാജരായിരുന്നു.

അതേസമയം, ചോദ്യം ചെയ്യലിന് വിളിപ്പിച്ചതിനു പിന്നാലെ കഴിഞ്ഞ ദിവസങ്ങളിലെ അധിക്ഷേപ, അസഭ്യ പരാമര്‍ശങ്ങള്‍ വിനായകന്റെ ഫെയ്സ്ബുക്കില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. യേശുദാസ്, അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്ക് പുറമെ മാധ്യമപ്രവര്‍ത്തകയെയും അസഭ്യവാക്കുകള്‍ നിറഞ്ഞ പോസ്റ്റിലൂടെ നടന്‍ അധിക്ഷേപിച്ചിരുന്നു. മലയാള പിന്നണി ഗായകരുടെ സംഘടനയായ 'സമം' ഈ പരാമര്‍ശങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.



Next Story

RELATED STORIES

Share it