Latest News

കരുനാഗപ്പള്ളിയില്‍ പരിശീലനത്തിനിടെ ടിയര്‍ ഗ്യാസ് പൊട്ടിത്തെറിച്ചു; മൂന്ന് പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

കരുനാഗപ്പള്ളിയില്‍ പരിശീലനത്തിനിടെ ടിയര്‍ ഗ്യാസ് പൊട്ടിത്തെറിച്ചു; മൂന്ന് പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്
X

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയില്‍ പരിശീലനത്തിനിടെ ടിയര്‍ ഗ്യാസ് പൊട്ടിത്തെറിച്ച് മൂന്നു പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. പരിക്കേറ്റ പോലിസ് ഉദ്യോഗസ്ഥരെ ചവറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു വനിത പോലിസ് ഉദ്യോഗസ്ഥര്‍ക്കും, ഒരു പുരുഷ പോലിസ് ഉദ്യോഗസ്ഥനുമാണ് പരിക്കേറ്റത്. കരുനാഗപ്പള്ളി സബ്ഡിവിഷനിലെ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നതിനിടെയാണ് അപകടമുണ്ടായത്.

ആദ്യം ഉപയോഗിച്ചപ്പോള്‍ ടിയര്‍ ഗ്യാസ് പൊട്ടിയിരുന്നില്ല. തുടന്ന് വീണ്ടും ലോഡു ചെയുമ്പോഴായിരുന്നു പൊട്ടിത്തെറിച്ചത്. എന്താണ് സംഭവിച്ചതെന്നതില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കരുനാഗപ്പള്ളി എസിപി അറിയിച്ചു.

Next Story

RELATED STORIES

Share it