Latest News

തൃശൂരില്‍ പോലിസിന് നേരെ ആക്രമണം; വാഹനങ്ങളും തകര്‍ത്തു

തൃശൂരില്‍ പോലിസിന് നേരെ ആക്രമണം; വാഹനങ്ങളും തകര്‍ത്തു
X

തൃശ്ശൂര്‍: നെല്ലങ്കരയില്‍ പോലീസിന് നേരെ ആക്രമണം. മൂന്ന് വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു. വൈലോപ്പള്ളിയില്‍ ഒരു വീട് കേന്ദ്രീകരിച്ച് ലഹരി പാര്‍ട്ടി നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് എത്തിയ പോലിസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം. നാല് പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബ്രഹ്‌മദത്തന്‍ എന്നയാളുടെ നേതൃത്വത്തിലാണ് ആക്രമണമുണ്ടായതെന്നാണ് വിവരം. 15 ഓളം പേരുള്ള സംഘമാണ് ആക്രമിച്ചത്. ഇതില്‍ ആറു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it