- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തമിഴ്‌നാടും പശ്ചിമ ബംഗാളും മറ്റന്നാള്‍ പോളിങ് ബൂത്തിലേക്ക്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ചെന്നൈ: തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. വൈകീട്ട് ആറ് മണിവരെയാണ് പ്രചാരണത്തിനുള്ള സമയം. ആറു മണിക്കു ശേഷം സമൂഹമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണത്തിനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഡോര്‍ ടു ഡോര്‍ കാംപയിനിലും വാഹനപ്രചാരണങ്ങളിലും സജീവമാണ്. തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഇന്ന് വൈകിട്ട് മൂന്ന് മണി മുതല്‍ പ്രചാരണം തുടങ്ങും. 23ാം തീയതി വ്യാഴാഴ്ചയാണ് തമിഴ്‌നാട്ടില്‍ വോട്ടെടുപ്പ്.
രാഷ്ട്രീയ പാര്‍ട്ടികളെല്ലാം അവസാനവട്ട തീവ്ര പ്രചാരണത്തിലാണ്. തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് ചെന്നെയില്‍ പര്യടനം നടത്തും. രാവിലെ 10 മുതല്‍ 12 വരെ സോളിങ്കനല്ലൂരിലും ഉച്ചയ്ക്ക് രണ്ട് മുതല്‍ മൂന്ന് മണിവരെ സെയ്താപേട്ടിലുമാണ് റോഡ് ഷോ. പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി സേലത്തും എടപ്പാടിയിലും പ്രചാരണം നടത്തും. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍, കനിമൊഴി എം പി എന്നിവരും ചെന്നൈയിലെ വിവിധ മണ്ഡലങ്ങളില്‍ പ്രചാരണത്തിനിറങ്ങും.
പശ്ചിമ ബംഗാളില്‍ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണവും ഇന്ന് അവസാനിക്കും. ആകെയുള്ള 294 മണ്ഡലങ്ങളില്‍ 152 സീറ്റുകളിലേക്കാണ് 23ന് ആദ്യഘട്ട പോളിങ് നടക്കുക. അധികാരം നിലനിര്‍ത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസും അട്ടിമറി ലക്ഷ്യമിട്ട് ബിജെപിയും തമ്മിലാണ് പ്രധാന പോരാട്ടം. എസ്‌ഐആര്‍ മുതല്‍ വനിതാ സംവരണം വരെ വിഷയങ്ങള്‍ ചര്‍ച്ചയായ പ്രചാരണ കാലമാണ് അവസാനിക്കുന്നത്. ബംഗാളില്‍ തകര്‍ന്നടിഞ്ഞ സിപിഎമ്മും, കോണ്‍ഗ്രസും ഇത്തവണ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. ഏപ്രില്‍ 29നാണ് ബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുക.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















