- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജെ ബി കോശി കമ്മീഷന്‍ റിപോര്‍ട്ട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പ്രസിദ്ധീകരിക്കണമെന്ന് സിറോ മലബാര്‍ സഭ
അടുത്ത സര്‍ക്കാരില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും ആവശ്യം

കോട്ടയം: ജെ ബി കോശി കമ്മീഷന്‍ റിപോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കണമെന്ന് സിറോ മലബാര്‍ സഭ സമ്മേളനത്തില്‍ പ്രമേയം. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് റിപോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് ആവശ്യം. അധികാരത്തിലെത്തിയാല്‍ നിലപാട് വ്യക്തമാക്കാന്‍ മറ്റ് മുന്നണികള്‍ തയ്യാറാണം. അടുത്ത മന്ത്രിസഭയില്‍ ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും പ്രമേയത്തില്‍ പറയുന്നു. കോട്ടയത്തു നടന്ന സമുദായ ശാക്തീകരണ വര്‍ഷാചരണ സമ്മേളനത്തിലാണ് പ്രമേയം അവതരി
വരാനിരിക്കുന്ന സര്‍ക്കാരില്‍ മുഖ്യമന്ത്രി ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുക്കണം. ക്രൈസ്തവരെ മൈക്രോ മൈനോരിറ്റിയായി പ്രഖ്യാപിച്ച് പദ്ധതി നടപ്പിലാക്കണം. ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ നല്‍കണം. ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ ആനുകൂല്യങ്ങള്‍ ജനസംഖ്യ അനുപാധികമായി നല്‍കണം. ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു. എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ അധ്യാപക നിയമനത്തില്‍ സര്‍ക്കാര്‍ അനാവശ്യ ഇടപെടല്‍ നടത്തുന്നത് ഒഴിവാക്കണമെന്നും പ്രമേയത്തില്‍ പറയുന്നു. മതസ്വാതന്ത്ര്യം, ക്രൈസ്തവ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് എതിരായ അതിക്രമം എന്നിവയില്‍ സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നും കുട്ടനാടിനായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും പ്രമേയം ചൂണ്ടിക്കാട്ടി.







