Latest News

ജമ്മുകശ്മീരിന്റെ സംസ്ഥാനപദവി പുനസ്ഥാപിക്കല്‍; ഹരജി ഓഗസ്റ്റ് എട്ടിന് സുപ്രിംകോടതി പരിഗണിക്കും

ജമ്മുകശ്മീരിന്റെ സംസ്ഥാനപദവി പുനസ്ഥാപിക്കല്‍; ഹരജി ഓഗസ്റ്റ് എട്ടിന് സുപ്രിംകോടതി പരിഗണിക്കും
X

ശ്രീനഗര്‍: ജമ്മുകശ്മീരിന്റെ സംസ്ഥാനപദവി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഓഗസ്റ്റ് എട്ടിന് സുപ്രിംകോടതി പരിഗണിക്കും. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ആര്‍ട്ടിക്കിള്‍ 370 ഓഗസ്റ്റ് അഞ്ചിന് റദ്ദാക്കിയതിന്റെ ആറാം വാര്‍ഷികത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് വാദം കേള്‍ക്കല്‍.

2019 ഓഗസ്റ്റ് അഞ്ചിന് കേന്ദ്രം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു.2023 ഡിസംബറിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍ ശരിവയ്ക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്തുള്ള പുനപ്പരിശോധനാ ഹര്‍ജികള്‍ 2024 മെയ് മാസത്തില്‍ സുപ്രിംകോടതി തള്ളിയിരുന്നു. ജമ്മുകശ്മീരിന്റെ കേന്ദ്രഭരണ പ്രദേശ പദവി താല്‍ക്കാലികമാണെന്നും മേഖലയ്ക്ക് സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്നുമുള്ള ഇന്ത്യയുടെ സോളിസിറ്റര്‍ ജനറല്‍ (എസ്ജി) തുഷാര്‍ മേത്തയുടെ പ്രസ്താവനയും കോടതി രേഖപ്പെടുത്തിയിരുന്നു.

Next Story

RELATED STORIES

Share it