Latest News

'കൊലപാതകമൊന്നും ചെയ്തില്ലല്ലോ'; ഐഎഎസ് പ്രൊബേഷണര്‍ പൂജ ഖേദ്കറിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രിംകോടതി

കൊലപാതകമൊന്നും ചെയ്തില്ലല്ലോ; ഐഎഎസ് പ്രൊബേഷണര്‍ പൂജ ഖേദ്കറിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി ക്വാട്ട ആനുകൂല്യങ്ങള്‍ നേടിയെടുത്ത കേസില്‍ ഐഎഎസ് പ്രൊബേഷണര്‍ പൂജ ഖേദ്കറിന് സുപ്രിംകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് ഖേദ്കറിനോട് അന്വേഷണത്തില്‍ സഹകരിക്കാന്‍ നിര്‍േദശം നല്‍കി.

ഖേദ്കര്‍ അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്നും അവര്‍ക്കെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്നും പറഞ്ഞുകൊണ്ട് ഡല്‍ഹി പോലിസിന്റെ അഭിഭാഷകന്‍ അവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കുകയായിരുന്നു.

എന്നാല്‍ കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോള്‍, ഡല്‍ഹി ഹൈക്കോടതി ഹരജിക്കരിക്ക് ജാമ്യം നല്‍കേണ്ടിയിരുന്ന കേസാണിതെന്നു ചൂണ്ടിക്കാട്ടിയ ബെഞ്ച് ജാമ്യം നല്‍കാതിരിക്കാന്‍ മാത്രം അവര്‍ കൊലപാതകമൊന്നും ചെയ്തില്ലല്ലോ എന്നും പരാമര്‍ശിച്ചു.

സംവരണ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി 2022 ലെ യുപിഎസ്സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാണ് ഖേദ്കറിനെതിരെയുള്ള ആരോപണം. വ്യാജ ഐഡന്റിറ്റി കാണിച്ചുകൊണ്ട് സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ ശ്രമിച്ചതിന് യുപിഎസ്സി ഖേദ്കറിനെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുകയും ഡല്‍ഹി പോലീസ് അവര്‍ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യുകയുമായിരുന്നു.

Next Story

RELATED STORIES

Share it