Latest News

കാട്ടാക്കടയിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ; ദുരൂഹത ആരോപിച്ച് കുടുംബം

കാട്ടാക്കടയിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ; ദുരൂഹത ആരോപിച്ച് കുടുംബം
X

തിരുവനന്തപുരം: കാട്ടാക്കടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. സ്‌കൂളിലെ ക്ലര്‍ക്ക് ഇന്നലെ കുട്ടിയോട്കയര്‍ത്ത് സംസാരിച്ചെന്ന് കുട്ടി വീട്ടില്‍ പറഞ്ഞിരുന്നുവെന്ന് അമ്മാവന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'മകന്‍ കൊല്ലപ്പെട്ടതാണ് .ആത്മഹത്യ എന്ന് ഒതിക്കലും പറയില്ല. മരണത്തിലേക്ക് കുഞ്ഞിനെ തള്ളി വിട്ടതാണ് ഇന്നലെ റെക്കോര്‍ഡ് സീല്‍ ചെയ്യേണ്ട ദിവസമായിരുന്നു. സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് കാണാന്‍ ചെന്നപ്പോള്‍ ഇത് നല്‍കാതെ ക്ലര്‍ക്ക് വേറെ എവിടെയോ നോക്കിയിരുന്നു. കുറേ തവണ പറഞ്ഞതിന് ശേഷം കുട്ടികള്‍ സീലെടുത്ത് കൊണ്ട് വന്നപ്പോള്‍ നിന്റെ അപ്പന്റെ വകയാണോ സീല്‍' എന്ന് ചോദിച്ച് അപമാനിച്ചു. ക്ലര്‍ക്കിനെതിരെ നടപടി വേണം' കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു.

ഇന്നാണ്, കുറ്റിച്ചല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥി കുറ്റിച്ചല്‍ എരുമക്കുഴി സ്വദേശി ബെന്‍സണ്‍ ഏബ്രഹാമിനെ സ്‌കൂളില്‍ മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ വൈകുന്നേരം മുതല്‍ വിദ്യാര്‍ഥിയെ കാണാനില്ലായിരുന്നു. ബന്ധുക്കള്‍ അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

Next Story

RELATED STORIES

Share it