Latest News

തെരുവുനായ വിഷയം; കോടതി നടപടികള്‍ക്ക് വേണ്ടി ഇനി ഇരകള്‍ക്ക് പണമടക്കേണ്ടതില്ല

തെരുവുനായ വിഷയം; കോടതി നടപടികള്‍ക്ക് വേണ്ടി ഇനി ഇരകള്‍ക്ക് പണമടക്കേണ്ടതില്ല
X

ന്യൂഡല്‍ഹി: തെരുവുനായ്ക്കളുടെ കേസുമായി ബന്ധപ്പെട്ട് കോടതി നടപടികള്‍ക്ക് വേണ്ടി ഇനി ഇരകള്‍ക്ക് പണമടക്കേണ്ടതില്ല. കോടതി നടപടികള്‍ക്കായി പണം ചിലവഴിക്കേണ്ടി വരുന്ന നിയമം കോടതി റദ്ദാക്കി. കോടതി നടപടികള്‍ നടത്താന്‍ ആഗ്രഹിക്കുന്ന വ്യക്തികളും സംഘടനകളും യഥാക്രമം 25,000 ഉം രണ്ടുലക്ഷവും രജിസ്ട്രിയില്‍ നിക്ഷേപിക്കണമെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ് , സന്ദീപ് മേത്ത , എന്‍ വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നായ്ക്കളുടെ ആക്രമണത്തിന് ഇരയായവര്‍ക്ക് ഈ നിയമം ബാധകമല്ലെന്ന് കോടതി വ്യക്തമാക്കി.

രാജ്യത്തുടനീളം 2023 ലെ മൃഗ ജനന നിയന്ത്രണ നിയമങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച വിഷയങ്ങളില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രിംകോടതി. അതേസമയം, ഡല്‍ഹി, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ഒഴികെയുള്ള എല്ലാ ചീഫ് സെക്രട്ടറിമാരും കോടതിയില്‍ ഹാജരായി അനുസരണ സത്യവാങ്മൂലം സമര്‍പ്പിച്ചു.

ദാദ്ര, നാഗര്‍ ഹവേലി, ദാമന്‍, ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അനുസരണ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ടെന്ന് കോടതി രേഖപ്പെടുത്തി. എല്ലാ സത്യവാങ്മൂലങ്ങളും കോടതി ശ്രദ്ധാപൂര്‍വ്വം പരിശോധിച്ച് കൂടുതല്‍ നിര്‍ദേശങ്ങള്‍ നല്‍കുമെന്ന് ജസ്റ്റിസ് നാഥ് അറിയിച്ചു.

Next Story

RELATED STORIES

Share it