Latest News

ഫലസ്തീൻ : ഇസ്രയേൽ ആക്രമണത്തിനെതിരെ ശബ്ദമുയർത്തുക - സി.പി എ ലത്തിഫ്

ഫലസ്തീൻ : ഇസ്രയേൽ ആക്രമണത്തിനെതിരെ ശബ്ദമുയർത്തുക - സി.പി എ ലത്തിഫ്
X

കോഴിക്കോട് : ചെറിയ ഇടവേളക്കുശേഷം ഇസ്രായേൽ അക്രമോൽസുകതയുടെയും പൈശാചികതയുടെ യും സ്വഭാവം പുറത്തെടുത്തുകൊണ്ട് ഗസയിൽ തീമഴ വർഷിക്കുകയാണന്നും,എല്ലാ അന്താരാഷ്ട്ര മര്യാദകളും കാറ്റിൽ പറത്തി നിരായുധരും നിരാലംബരുമായ ഒരു ജനതയെ കൂട്ടക്കൊല ചെയ്യുന്നതിൽ എല്ലാവരും ശബ്ദിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് സി.പി. എ ലത്തിഫ് പറഞ്ഞു. വെടി നിർത്തൽ കരാർ ഏകപക്ഷീയമായി ഇസ്രായേൽ ലംഘിച്ചു, കരാർ ലംഘനം എല്ലാ കാലത്തും സയണിസ്റ്റുകളുടെ കൂടപ്പിറപ്പ് ആണന്നും എൺപതുകളുടെ ഒടുക്കം സബ്റ- ശത്തീല അഭയാർത്ഥി ക്യാമ്പുകളിൽ ഇസ്രയേൽ നടത്തിയ നരഹത്യ ഇപ്പോഴും ലോക മനസ്സാക്ഷി മറന്നിട്ടില്ല. സാധ്യമാകുമ്പോഴെല്ലാം സർവ്വശക്തിയും സംഭരിച്ച് തിരിച്ചടിക്കുന്ന ഫലസ്തീൻ മക്കളുടെ സ്വാതന്ത്ര്യബോധത്തിനെ തകർക്കാൻ ഒരു അധിനിവേശത്തിനും ഇന്നോളം സാധ്യമായിട്ടില്ലന്നും,ഗസ നിവാസികൾ ലോകത്തെ അതിശയിപ്പിക്കുകയാണന്നും സിപിഎ ലത്തിഫ് പറഞ്ഞു.അന്യായവും നിരന്തരവുമായ ആക്രമണങ്ങളിലൂടെ ഇസ്രയേൽ ലോകത്തെ അവഹേളിക്കുകയാണ്. ഫലസ്തീനികളുടെ ആകാശവും അന്തരക്ഷവും മണ്ണും അവരുടേത് മാത്രമാണ്. അവർക്കൊപ്പം നിലകൊള്ളലാണ് നീതിബോധവും . തുടരുന്ന വംശഹത്യക്ക് എതിരെ അന്താരാഷ്ട്ര സമൂഹത്തിന്റെ മനസാക്ഷി ഉണരേണ്ടതുണ്ടന്നും,ദേശ ഭാഷ അതിർത്തികൾക്ക് അപ്പുറം അവർക്ക് വേണ്ടി ശബ്ദിക്കേണ്ടത് ഓരോ മനുഷ്യന്റെയും കടമയാണനും സി പിഎ ലത്തിഫ് പറഞ്ഞു.

Next Story

RELATED STORIES

Share it