Latest News

കൊല്‍ക്കത്തയില്‍ മരുമകന്‍ ഭാര്യാപിതാവിനെ കൊലപ്പെടുത്തി

കൊല്‍ക്കത്തയില്‍ മരുമകന്‍ ഭാര്യാപിതാവിനെ കൊലപ്പെടുത്തി
X

കൊല്‍ക്കത്ത: വിവാഹം കഴിഞ്ഞു ഇരുപതു ദിവസം മാത്രമായ മരുമകനാണ് ഭാര്യാപിതാവിനെ കൊലപ്പെടുത്തിയത്. ഗോള്‍ഫ് ഗ്രീന്‍ പ്രദേശത്തെ വീട്ടിലാണ് സംഭവം. എഴുപത്തഞ്ചുകാരനായ സാമിക് കിഷോര്‍ ഗുപ്തയെയാണ് മുപ്പതുവയസ്സുകാരന്‍ സഞ്ജിത് ദാസ് കൊലപ്പെടുത്തിയത്.

വ്യാഴാഴ്ച വൈകുന്നേരം ഉണ്ടായ വാക്കുതര്‍ക്കത്തിനിടെ ദാസ് ഗുപ്തയെ കട്ടിലില്‍ നിന്ന് വലിച്ചിറക്കി കോണിപ്പടിയിലൂടെ താഴേക്ക് തള്ളുകയായിരുന്നു. തുടര്‍ന്ന് വീണ്ടും കട്ടിലില്‍ കിടത്തി, വീണ്ടും എടുത്തുയര്‍ത്തി കോണിപ്പടിയിലെ ലാന്‍ഡിങ്ങിലേക്ക് തള്ളിയിട്ടുവെന്നാണ് പോലിസ് പറഞ്ഞത്.

ഗുപ്തയ്ക്ക് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. തുടര്‍ന്ന് ദമ്പതിമാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ അടുത്ത ദിവസം രാവിലെ അയല്‍വാസിയാണ് മൃതദേഹം കണ്ടെത്തിയത്. മകന്‍ സുജോയ് ഗുപ്തയെ അബോധാവസ്ഥയില്‍ കട്ടിലിനടിയില്‍നിന്ന് കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോധം നഷ്ടപ്പെടാന്‍ കാരണമായ സാഹചര്യവും അന്വേഷിക്കുകയാണെന്ന് പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it