Latest News

വോട്ടില്ലാതാക്കിയത് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് : രാഹുല്‍ ഗാന്ധി

വോട്ടില്ലാതാക്കിയത് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് : രാഹുല്‍ ഗാന്ധി
X

ന്യൂഡല്‍ഹി: വ്യക്തികളല്ല, മറിച്ച് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് കേന്ദ്രീകൃത രീതിയിലാണ് വോട്ടര്‍മാരെ ഇല്ലാതാക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. ാരോ ബൂത്തില്‍ നിന്നും വോട്ടുകള്‍ ഇല്ലാതാക്കുന്നതിനായി ഒരു ഓട്ടോമേറ്റഡ് പ്രോഗ്രാം ഓരോ ബൂത്തില്‍ നിന്നും പേര് തിരഞ്ഞെടുത്തുവെന്നും, സംസ്ഥാനത്തിന് പുറത്തുനിന്നുള്ള മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് വ്യാജ അപേക്ഷകള്‍ ഫയല്‍ ചെയ്തതായും അദ്ദേഹം അവകാശപ്പെട്ടു. ഇത് പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രവര്‍ത്തനമല്ലെന്നും, മറിച്ച് വലിയ തോതിലുള്ള, കേന്ദ്രീകൃതമായി ഏകോപിപ്പിച്ച ഒരു പ്രവര്‍ത്തനമാണെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ തകര്‍ക്കുന്ന നിലപാടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.വോട്ടര്‍മാരുടെ പേര് ഒഴിവാക്കിയതിന്റെ വിശദാംശങ്ങള്‍ നല്‍കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനാധിപത്യത്തിന്റെ 'കൊലപാതകികളെ' സംരക്ഷിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. വോട്ട് ഇല്ലാതാക്കലുകളുടെ' വിശദാംശങ്ങള്‍ തിരഞ്ഞടുപ്പ് കമ്മീഷന്‍ ഒരു ആഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

Next Story

RELATED STORIES

Share it