Latest News

മുഹമ്മദ് ഷഹബാസ് എഴുതിയ പരീക്ഷയില്‍ എ പ്ലസ്

മുഹമ്മദ് ഷഹബാസ് എഴുതിയ പരീക്ഷയില്‍ എ പ്ലസ്
X

കോഴിക്കോട്: താമരശേരിയില്‍ സഹപാഠികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പത്താംക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷഹബാസിന് എഴുതിയ പരീക്ഷയില്‍ എ പ്ലസ്. ഐടി പരീക്ഷയിലാണ് ഷഹബാസിന് എ പ്ലസ് ലഭിച്ചത്. ആകെയൊരു പരീക്ഷയാണ് ഷഹബാസ് എഴുതിയത്.

ട്യൂഷന്‍ സെന്ററിലുണ്ടായ പ്രശ്‌നത്തിന്റെ ചുവടുപിടിച്ച് നടന്ന വിദ്യാര്‍ത്ഥി സംഘര്‍ഷത്തിലായിരുന്നു പതിനഞ്ചുകാരനായ ഷഹബാസ് കൊല്ലപ്പെട്ടത്. കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ എസ്എസ്എല്‍സി പരീക്ഷാഫലം തടഞ്ഞുവച്ചിരിക്കുകയാണ്. ജുവനൈല്‍ ഹോമിലെ പ്രത്യേക പരീക്ഷാ കേന്ദ്രത്തില്‍ വെച്ചായിരുന്നു വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്.

Next Story

RELATED STORIES

Share it