Latest News

മലപ്പുറത്ത് കെ സുധാകരന്‍ പങ്കെടുത്ത പരിപാടിക്കിടെ ഡിവൈഎഫ്‌ഐ പ്രതിഷേധം

സുധാകരനെതിരേ മുദ്രാവാക്യം വിളികളുയര്‍ന്നതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സംഘടിച്ചെത്തി തിരികെ മുദ്രാവാക്യം വിളിച്ചു. രണ്ട് വിഭാഗവും പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതോടെ സംഘര്‍ഷാവസ്ഥ വര്‍ധിച്ചു.

മലപ്പുറത്ത് കെ സുധാകരന്‍ പങ്കെടുത്ത പരിപാടിക്കിടെ ഡിവൈഎഫ്‌ഐ പ്രതിഷേധം
X

മലപ്പുറം: ഇടുക്കിയില്‍ എഞ്ചിനീയറിങ് കോളജിലെ എസ്എഫ്‌ഐ വിദ്യാര്‍ഥിയുടെ കൊലപാതകത്തിന് പിന്നാലെ ക്യാംപസുകളിലുണ്ടായ പ്രതിഷേധം തെരുവിലേക്ക്. മലപ്പുറത്ത് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ് മേഖലാ കണ്‍വന്‍ഷനിലേക്ക് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.

ആദ്യം എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ചെറിയ തോതില്‍ സംഘര്‍ഷാവസ്ഥയുണ്ടായതോടെ പോലിസ് ഇടപെട്ടു. ഇതോടെ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി. പിന്നാലെ ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചെത്തി. സുധാകരനെതിരേ മുദ്രാവാക്യം വിളികളുയര്‍ന്നതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സംഘടിച്ചെത്തി തിരികെ മുദ്രാവാക്യം വിളിച്ചു. രണ്ട് വിഭാഗവും പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതോടെ സംഘര്‍ഷാവസ്ഥ വര്‍ധിച്ചു.

പോലിസ് ഇടപെട്ട് ഇരുവിഭാഗം പ്രവര്‍ത്തകരെയും മാറ്റി. മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്. രണ്ടു വിഭാഗവും രണ്ടു സ്ഥലത്തായി നിലയുറപ്പിച്ച് മുദ്രാവാക്യം വിളിക്കുകയാണ്. സംഘര്‍ഷാവസ്ഥ പൂര്‍ണമായും മാറിയിട്ടില്ല.

Next Story

RELATED STORIES

Share it