Latest News

യുവാവിനെ ആളുമാറി മര്‍ദ്ദിച്ച ഏഴംഗ സംഘം പിടിയില്‍

യുവാവിനെ ആളുമാറി മര്‍ദ്ദിച്ച ഏഴംഗ സംഘം പിടിയില്‍
X

തിരുവനന്തപുരം: തൈക്കാട് ശാന്തികവാടം ശ്മശാനത്തില്‍ യുവാവിനെ ആളുമാറി മര്‍ദ്ദിച്ചു. തിരുമല സ്വദേശി പ്രവീണിനെയാണ് മെയ് 14ന് ഒരു സംഘം ആക്രമിച്ചത്. പൂജപ്പുര സ്വദേശിയായ വിഷ്ണു എന്ന യുവാവിന്റെ സംസ്‌കാരചടങ്ങിന് പിന്നാലെയാണ് ശാന്തികവാടത്തിലുണ്ടായിരുന്ന പ്രവീണിനെ വിഷ്ണുവിന്റെ സുഹൃത്തുക്കള്‍ ആക്രമിച്ചത്. മെയ് 14ാം തീയതിയാണ് വിഷ്ണു ജീവനൊടുക്കിയത്. അതിനുമുമ്പ് വിഷ്ണുവിനെതിരേ ഒരാള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. വിഷ്ണു തന്റെ സഹോദരിയെ ശല്യംചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു ഈ യുവാവ് പോലിസില്‍ പരാതിപ്പെട്ടത്. ഇതിന്റെ മനോവിഷമത്തിലാണ് വിഷ്ണു ജീവനൊടുക്കിയതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. വിഷ്ണുവിനെതിരേ പരാതി നല്‍കിയ ആളാണെന്ന് കരുതിയാണ് പ്രവീണിനെ മര്‍ദിച്ചതെന്ന് പോലിസ് പറഞ്ഞു. മര്‍ദനമേറ്റ പ്രവീണിന്റെ പരാതിയില്‍ ഏഴുപേരെ തമ്പാനൂര്‍ പോലിസ് അറസ്റ്റ് ചെയ്തു.

Next Story

RELATED STORIES

Share it