- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രണ്ടാം മാറാട് കലാപം: ഒളിവിലായിരുന്ന രണ്ട് പ്രതികളും കുറ്റക്കാര്‍-23ന് ശിക്ഷവിധിക്കും
ഇരുവരെയും കോടതി ജയിലിലേക്കയച്ചു. 2003 മെയ് രണ്ടിനുണ്ടായ കലാപത്തില്‍ ഒമ്പതു പേരാണ് കൊല്ലപ്പെട്ടത്

കോഴിക്കോട്: 2003ലെ രണ്ടാം മാറാട് കലാപക്കേസില്‍ ഒളിവിലായിരുന്ന രണ്ട് പ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തി. മാറാട് പ്രത്യേക കോടതി അഡിഷനല്‍ സെഷന്‍സ് ജഡ്ജ് കെ എസ് അംബികയാണ് ഇരുവരെയും കുറ്റക്കാരെന്ന് കണ്ടെത്തിയത്. 95ാം പ്രതി കടലുണ്ടി നഗരം ആനങ്ങാടി കുട്ടിച്ചന്റെ പുരയില്‍ കോയമോന്‍ എന്ന ഹൈദ്രോസ്‌കുട്ടി (50), 148ാം പ്രതി മാറാട് കല്ലുവെച്ച വീട്ടില്‍ നിസാമുദ്ദീന്‍ (31) എന്നിവര്‍ക്കുള്ള ശിക്ഷ ഈ മാസം 23ന് വിധിക്കും. ഇരുവരെയും കോടതി ജയിലിലേക്കയച്ചു. 2003 മെയ് രണ്ടിനുണ്ടായ കലാപത്തില്‍ ഒമ്പതു പേരാണ് കൊല്ലപ്പെട്ടത്. 2011 ജനുവരി 23 ന് സൗത്ത് ബീച്ചില്‍ ഒളിവില്‍ താമസിക്കുന്നതിനിടയിലാണ് കോയമോന്‍ പിടിയിലായത്.
ഹൈദരാബാദിലേക്ക് കടന്ന ഇയാള്‍ നാട്ടില്‍ തിരിച്ചെത്തി ഒളിവില്‍ കഴിയുകയായിരുന്നു. 2010 ഒക്ടോബര്‍ 15നാണ് നിസാമുദ്ദീന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് പിടിയിലായത്. സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ആര്‍ ആനന്ദാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. രണ്ടാം മാറാട് കേസില്‍ മൊത്തം 148 പേരെയാണ് പ്രതികളാക്കിയത്.വിചാരണ നേരിട്ട 139 പേരില്‍ 63 പേരെ 2008 ഡിസംബറില്‍ വിചാരണക്കോടതി ശിക്ഷിച്ചു. 76 പേരെ കോടതി വിട്ടയച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















