Latest News

കേന്ദ്ര ബജറ്റ്: കേരളത്തോട് കടുത്ത വിവേചനമെന്ന് സിപിഎ ലത്തീഫ്

കേന്ദ്ര ബജറ്റ്: കേരളത്തോട് കടുത്ത വിവേചനമെന്ന് സിപിഎ ലത്തീഫ്
X

തിരുവനന്തപുരം: കേന്ദ്ര ബജറ്റ് കേരളത്തെ അവഗണിക്കുന്നതും വിവേചനപരവുമാണെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്.

കേരളം ആവശ്യപ്പെട്ട എയിംസ്, അതിവേഗ റെയില്‍പാത, ശബരിറയില്‍ പാത തുടങ്ങിയ പദ്ധതികള്‍ നിരാകരിച്ചു. വിഴിഞ്ഞം പദ്ധതിക്കുള്ള സഹായവും ബജറ്റില്‍ ഇല്ല . കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ക്കിടെ നിരവധി പ്രകൃതിദുരന്തങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. ഒരു ഘട്ടത്തിലും കേന്ദ്രസര്‍ക്കാര്‍ കേരളത്തെ സഹായിച്ചിട്ടില്ല. അര്‍ഹതപ്പെട്ടതുപോലും അനുവദിച്ചു നല്‍കാതെ കടുത്ത പ്രതികാര നടപടിയാണ് കേന്ദ്ര ഗവണ്‍മെന്റ് കേരളത്തോട് സ്വീകരിക്കുന്നത്. ബിജെപിയുടെ ധ്രുവീകരണ രാഷ്ട്രീയത്തെ നിരാകരിക്കുന്ന കേരളത്തെ സാമ്പത്തിക ഉപരോധത്തിലൂടെ വരിഞ്ഞുമുറുക്കി വരുതിയില്‍ നിര്‍ത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ഇതിനെ ഒറ്റക്കെട്ടായി നേരിടാന്‍ കേരള ജനത തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it