Latest News

ബീവറേജ് ഷോപ്പിനെതിരെ എസ്ഡിപിഐ പ്രതിഷേധം

ബീവറേജ് ഷോപ്പിനെതിരെ എസ്ഡിപിഐ പ്രതിഷേധം
X

ഇരുമ്പുപാലം(ഇടുക്കി): ഇരുമ്പുപാലം പള്ളിപ്പടിയില്‍ വിദ്യാഭ്യാസ സ്ഥാപനത്തിനും മസ്ജിദ് കവാടത്തിനും സമീപം ബീവറേജ് ഔട്ട്‌ലെറ്റ് സ്ഥാപിക്കുന്നതിനെതിരെ എസ്ഡിപിഐ പ്രതിഷേധിച്ചു. എക്‌സൈസ് മന്ത്രി എം ബി രാജേഷിന്റെ കോലവും കത്തിച്ചു. ലഹരിക്കെതിരെ കുട്ടികളെ ബോധവല്‍ക്കരിക്കാനെന്ന പേരില്‍ സൂംബാ ഡാന്‍സ് നടത്തുന്ന സര്‍ക്കാര്‍ മസ്ജിദിനും മദ്‌റസയ്ക്കും സമീപം മദ്യവില്‍പ്പന ശാല ആരംഭിക്കുന്നത് എന്തുകൊണ്ടാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത് എസ്ഡിപിഐ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് ഷമീര്‍ മേച്ചേരി ചോദിച്ചു.

ബീവറേജ് ഷോപ്പ് പിന്‍വലിക്കുന്നത് വരെ ശക്തമായ സമരപരിപാടികളുമായി എസ്ഡിപിഐ മുന്നോട്ടു പോകും. നാട്ടിലെ സമാധാന അന്തരീക്ഷത്തെ തകര്‍ക്കുകയും സ്ത്രീകളുടെയും കുട്ടികളുടെയും അടക്കം സൈ്വര്യജീവിതം അപകടത്തില്‍ ആക്കുകയും ചെയ്യുന്ന നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും ഷമീര്‍ മേച്ചേരി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it