Latest News

ബാങ്കിന്റെ സാമ്പത്തിക അവകാശങ്ങള്‍ തടയാന്‍ എസ്‌സി/എസ്ടി നിയമം ഉപയോഗിക്കാനാവില്ല: ഡല്‍ഹി ഹൈക്കോടതി

ബാങ്കിന്റെ സാമ്പത്തിക അവകാശങ്ങള്‍ തടയാന്‍ എസ്‌സി/എസ്ടി നിയമം ഉപയോഗിക്കാനാവില്ല: ഡല്‍ഹി ഹൈക്കോടതി
X

ന്യൂഡല്‍ഹി: ബാങ്കുകളുടെ സാമ്പത്തിക അവകാശങ്ങള്‍ തടസ്സപ്പെടുത്താന്‍ എസ്‌സി/എസ്ടി നിയമം ഉപയോഗിക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. വായ്പ തിരിച്ചടയ്ക്കാതിരുന്നതിനെ തുടര്‍ന്ന് ബാങ്ക,് സ്വത്തിന്മേല്‍ അവകാശം സ്ഥാപിച്ചത് നിയമാനുസൃതമാണെന്നും ഇതില്‍ എസ്‌സി/എസ്ടി നിയമത്തിലെ വകുപ്പുകള്‍ പ്രയോഗിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ആക്‌സിസ് ബാങ്കിനും അതിന്റെ മാനേജിംഗ് ഡയറക്ടര്‍ക്കും സിഇഒയ്ക്കുമെതിരേ ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ നടത്തിയ നടപടികള്‍ സ്റ്റേ ചെയ്തുകൊണ്ടായിരുന്നു ജസ്റ്റിസ് സച്ചിന്‍ ദത്തയുടെ ഉത്തരവ്.

ബാങ്ക് ഉദ്യോഗസ്ഥര്‍ എസ്‌സി/എസ്ടി വിഭാഗത്തില്‍പ്പെട്ട വ്യക്തിയുടെ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയെന്ന് ആരോപിച്ച് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ നടപടി ആരംഭിച്ചത്. എസ്‌സി/എസ്ടി നിയമത്തിലെ സെക്ഷന്‍ 3(1)(എഫ്), (ജി) പ്രകാരമായിരുന്നു കേസ്.

എന്നാല്‍ 16.69 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാതിരുന്നതിനാല്‍ ബാങ്ക് നിയമപ്രകാരം ഈടവകാശം സ്ഥാപിച്ചതാണെന്ന് കോടതി വ്യക്തമാക്കി. ഇത്തരം സംഭവങ്ങളില്‍ ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ ഇടപെടുന്നത് അധികാരപരിധിക്ക് പുറത്താണെന്നും ഹൈക്കോടതി വ്യക്തമാക്കി.

Next Story

RELATED STORIES

Share it