സൗഹൃദാന്തരീക്ഷം തകര്‍ക്കുന്ന സംഘപരിവാര്‍ ഭീഷണികളെ ചെറുക്കും: എസ്ഡിപിഐ
.മലപ്പുറത്ത് വളരെ വിഷലിപ്തമായ പ്രസംഗം നടത്തിയ ശശികലയെ 153 എ വകുപ്പ് ചുമത്തി കേസെടുത്തു ജയിലില്‍ അടക്കണമെന്ന് എസ്ഡിപിഐ അധികാരികളോട് ആവശ്യപ്പെട്ടു
BY SNSH1 Sep 2022 8:11 AM GMT
X
SNSH1 Sep 2022 8:11 AM GMT
മലപ്പുറം : മലപ്പുറത്ത് മലബാര്‍ സമര പോരാളികള്‍ക്ക് ജില്ലാ പഞ്ചായത്ത് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന സ്മാരകത്തിന്റെ പേരില്‍ സൗഹൃദാന്തരീക്ഷം തകര്‍ക്കുന്ന സംഘ പരിവാര്‍ ഭീഷണികളെ ചെറുക്കുമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.മലപ്പുറത്ത് വിഷലിപ്തമായ പ്രസംഗം നടത്തിയ ശശികലയെ 153 എ വകുപ്പ് ചുമത്തി കേസെടുത്തു ജയിലില്‍ അടക്കണമെന്ന് എസ്ഡിപിഐ അധികാരികളോട് ആവശ്യപ്പെട്ടു.
ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ മലബാറില്‍ നടന്ന സമര ചരിത്രത്തെ വളച്ചൊടിച്ച് വര്‍ഗ്ഗീയ വികാരം ഇളക്കി വിട്ട് രാജ്യത്ത് ഏറ്റവുമധികം സൗഹൃദാന്തരീക്ഷത്തില്‍ കഴിയുന്ന മലപ്പുറം ജില്ലയില്‍ കലാപം സൃഷ്ടിക്കാനുള്ള ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ ശ്രമം സര്‍ക്കാര്‍ ഗൗരവമായി കാണണമെന്ന് സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.ജില്ലയിലെ സൗഹൃദാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ ശക്തികളെ പിടിച്ചു കെട്ടാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ എസ്ഡിപിഐ രംഗത്തിറങ്ങും.
ജില്ലാ പ്രസിഡന്റ് ഡോ. സി എച്ച് അശ്‌റഫ് , ജനറല്‍ സെക്രട്ടറി അഡ്വ. സാദിഖ് നടുത്തൊടി, വൈസ് പ്രസിഡന്റുമായ സൈതാലവി ഹാജി, അരീക്കന്‍ ബീരാന്‍ കുട്ടി, സെക്രട്ടറിമാരായ മുര്‍ഷിദ് ഷമീം, മുസ്തഫ പാമങ്ങാടന്‍, ശരീഖാന്‍, ട്രഷറര്‍ കെ സി സലാം തുടങ്ങിയവര്‍ സംസാരിച്ചു.
Next Story
RELATED STORIES
ഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTമോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMT