Latest News

സംഘപരിവാരുകാര്‍ പള്ളിയില്‍ പോകുന്നത് പള്ളി പൊളിക്കാന്‍: ഡി രാജ

സംഘപരിവാരുകാര്‍ പള്ളിയില്‍ പോകുന്നത് പള്ളി പൊളിക്കാന്‍: ഡി രാജ
X

തിരുവനന്തപുരം: സംഘപരിവാര്‍ നടത്തുന്ന ആക്രമണങ്ങളില്‍ മോദി ലജ്ജിച്ചു തലത്താഴ്ത്തണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. ക്രൈസ്തവര്‍ക്ക് എതിരെ മാത്രമല്ല, ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും എതിരെ ആക്രമണം വര്‍ധിക്കുകയാണെന്നും സംഘപരിവാറുകാര്‍ പള്ളിയില്‍ പോകുന്നത് അത് പൊളിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കെതിരെ വ്യാപക അക്രമമാണ് സംഘപരിവാര്‍ സംഘടനകള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അഴിച്ചുവിടുന്നത്. ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, അസം ഉള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളിലും അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അസമിലെ നല്‍ബാരി ജില്ലയിലെ സെന്റ് മേരീസ് സ്‌കൂളില്‍ അതിക്രമിച്ചു കടന്ന വിഎച്ച്പി പ്രവര്‍ത്തകര്‍ ക്രിസ്തുമസ് അലങ്കാരങ്ങള്‍ നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തു. ജയ് ശ്രീറാം വിളിച്ചായിരുന്നു ആക്രമണം.

Next Story

RELATED STORIES

Share it