Latest News

ശബരിമല സ്വര്‍ണക്കൊള്ള; കെ പി ശങ്കരദാസ് റിമാന്‍ഡില്‍

14 ദിവസത്തെക്കാണ് റിമാന്‍ഡ് ചെയ്തത്

ശബരിമല സ്വര്‍ണക്കൊള്ള; കെ പി ശങ്കരദാസ് റിമാന്‍ഡില്‍
X

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗവും സിപിഐ നേതാവുമായ കെ പി ശങ്കരദാസ് റിമാന്‍ഡില്‍. 14 ദിവസത്തെക്കാണ് റിമാന്‍ഡ് ചെയ്തത്. ഡോക്ടറുടെ തീരുമാനം അനുസരിച്ച് ആശുപത്രി മാറ്റം നടക്കും. കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി പി എസ് മോഹിത് ആശുപത്രിയിലെത്തി. എസ് പി മെഡിഫോര്‍ട്ട് ആശുപത്രിയിലെത്തിയാണ് നടപടികള്‍. ഇന്നലെയാണ് ചികില്‍സയില്‍ കഴിയുന്ന കെ പി ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. എ പത്മകുമാര്‍ പ്രസിഡന്റായ ഭരണസമിതിയിലെ സിപിഐ പ്രതിനിധിയായിരുന്നു. ശങ്കരദാസ്. എഐടിയുസി നേതാവാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി അബോധവസ്ഥയിലാണെന്നാണ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.

കെ പി ശങ്കരദാസിനെ പരിശോധിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ റിപോര്‍ട്ട് ഹാജരാക്കാന്‍ അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിച്ച കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ശങ്കരദാസ് തിരുവനന്തപുരത്തെ ആശുപത്രിയില്‍ അബോധാവസ്ഥയിലാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. തെളിവായി ഫോട്ടോകളും ചികില്‍സാ രേഖകളും ഹാജരാക്കി. ഇതെല്ലാം തള്ളിയാണ് അറസ്റ്റിലേക്ക് എസ്‌ഐടി കടന്നത്കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലായിരുന്നു ശങ്കരദാസ്. മുറിയിലേക്ക് മാറ്റിയതിനു പിന്നാലെയാണ് അറസ്റ്റ്. സ്വകാര്യ ആശുപത്രിയില്‍നിന്ന് മാറ്റുന്നതടക്കമുള്ള കാര്യങ്ങള്‍ കോടതി നിര്‍ദേശം അനുസരിച്ച് തീരുമാനിക്കും.

Next Story

RELATED STORIES

Share it