Latest News

നിരവധി കേസുകളിലെ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകന്‍ കുന്നരുവിലെ ധനരാജ് വധക്കേസിലെ പ്രതിയായ ഇയാള്‍ വധശ്രമം ഉള്‍പ്പെടെ മറ്റു നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയാണ്

നിരവധി കേസുകളിലെ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
X

പെരിങ്ങോം:നിരവധി കേസുകളിലെ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകനെ കാപ്പ ചുമത്തി അറസ്റ്റ് ചെയുതു.ആര്‍എസ്എസ് പ്രവര്‍ത്തകനായ ആലക്കാട്ട് കാനാമീത്തലെ വീട്ടില്‍ ബിജു(44) ആണ് അറസ്റ്റിലായത്.പെരിങ്ങോം എസ്‌ഐ യദുകൃഷ്ണന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.ഇയാളെ കോടതിയില്‍ ഹാജരാക്കി.

കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകന്‍ കുന്നരുവിലെ ധനരാജ് വധക്കേസിലെ പ്രതിയായ ഇയാള്‍ വധശ്രമം ഉള്‍പ്പെടെ മറ്റു നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയാണ്. കഴിഞ്ഞ ജനുവരിയില്‍ വീട്ടില്‍വച്ച് ബോംബ് നിര്‍മ്മിക്കുന്നതിനിടേ ഉണ്ടായ സ്‌ഫോടനത്തില്‍ ഇയാളുടെ കൈപ്പത്തി തകര്‍ന്നിരുന്നു.ബിജുവിന്റെ വീട്ടില്‍ വച്ച് ഉണ്ടായ മറ്റൊരു സ്‌ഫോടനത്തല്‍ സ്വന്തം അമ്മയ്ക്കടക്കം പരിക്കേറ്റിരുന്നു.




Next Story

RELATED STORIES

Share it