Latest News

'ഒരു ബ്രാഹ്‌മണന്‍ തന്റെ മകളെ എന്റെ മകന് ദാനം ചെയ്യുന്നതുവരെ സംവരണം തുടരണം'; വിവാദ പ്രസ്താവനയുമായി ഐഎഎസ് ഉദ്യോഗസ്ഥന്‍

ഒരു ബ്രാഹ്‌മണന്‍ തന്റെ മകളെ എന്റെ മകന് ദാനം ചെയ്യുന്നതുവരെ സംവരണം തുടരണം; വിവാദ പ്രസ്താവനയുമായി ഐഎഎസ് ഉദ്യോഗസ്ഥന്‍
X

ഭോപ്പാല്‍: ഒരു ബ്രാഹ്‌മണന്‍ മകളെ തന്റെ മകന് ദാനം ചെയ്യുന്നതുവരെയോ അല്ലെങ്കില്‍ അയാള്‍ക്ക് അവളുമായി ബന്ധം സ്ഥാപിക്കുന്നതുവരെയോ സംവരണം തുടരണമെന്ന് പറഞ്ഞ മധ്യപ്രദേശിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ സന്തോഷ് വര്‍മ്മ വിവാദത്തില്‍.

ഞായറാഴ്ച ഭോപ്പാലിലെ അംബേദ്കര്‍ മൈതാനിയില്‍ നടന്ന സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ ഓഫീസേഴ്സ് ആന്‍ഡ് എംപ്ലോയീസ് അസോസിയേഷന്റെ പൊതുയോഗത്തില്‍ സംസാരിക്കവെയാണ് വര്‍മ്മ വിവാദ പ്രസ്താവന നടത്തിയത്. ഒരു ബ്രാഹ്‌മണന്‍ തന്റെ മകളെ എന്റെ മകന് ദാനം ചെയ്യുന്നതുവരെയോ അല്ലെങ്കില്‍ എന്റെ മകന് അവളുമായി ഒരു ബന്ധം ഉണ്ടാകുന്നതുവരെയോ സംവരണം തുടരണമെന്ന് വര്‍മ്മ പറഞ്ഞു.

അതേസമയം, പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ആരെ വിവാഹം കഴിക്കണം എന്നത് അവരുടെ വ്യക്തിപരമായ കാര്യമാണെന്ന് അഖിലേന്ത്യാ ബ്രാഹ്‌മണ സമാജത്തിന്റെ സംസ്ഥാന പ്രസിഡന്റ് പുഷ്‌പേന്ദ്ര മിശ്ര പറഞ്ഞു.

'സംവരണ ജാതിയിലുള്ളവരും അല്ലാത്തവരുമായ വ്യത്യസ്ത ജാതിക്കാര്‍ക്കിടയില്‍ നിരവധി വിവാഹങ്ങള്‍ നടക്കുന്നുണ്ട്. അത്തരം നിരവധി ദമ്പതികളെ എനിക്കറിയാം. സന്തോഷ് വര്‍മ്മയുടെ ഈ പ്രസ്താവനയെ ഞാന്‍ അപലപിക്കുന്നു. ഐഎഎസ് പെരുമാറ്റച്ചട്ടങ്ങള്‍ പ്രകാരം സര്‍ക്കാര്‍ അദ്ദേഹത്തിനെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു,' അദ്ദേഹം പറഞ്ഞു.

ഒരു പെണ്‍കുട്ടി ദാനം ചെയ്യേണ്ട ഒന്നല്ലെന്നും പെണ്‍കുട്ടികളെക്കുറിച്ച് ഒരു മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും പുഷ്‌പേന്ദ്ര മിശ്ര പറഞ്ഞു.വിവാഹം തികച്ചും വ്യക്തിപരമാണ്. സംവരണത്തിന് അതില്‍ എന്താണ് പങ്കുള്ളത്? സമൂഹം ഇപ്പോള്‍ വളരെയധികം മാറിയിരിക്കുന്നു. ധാരാളം മിശ്രജാതി വിവാഹങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it