Latest News

വാടക വീട് ഒഎല്‍എക്‌സില്‍ വില്‍ക്കുന്നയാള്‍ അറസ്റ്റില്‍

വാടക വീട് ഒഎല്‍എക്‌സില്‍ വില്‍ക്കുന്നയാള്‍ അറസ്റ്റില്‍
X

കാക്കനാട്: വീടുകളും ഫ്‌ളാറ്റുകളും വാടകയ്‌ക്കെടുത്ത് ഒഎല്‍എക്സിലൂടെ വില്‍പ്പന നടത്തുന്ന സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. ഒരേ ഫ്‌ളാറ്റുകള്‍ കാട്ടി മൂന്നുപേരില്‍നിന്ന് 20 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ വാഴക്കാലയില്‍ വാടകയ്ക്കു താമസിക്കുന്ന മിന്റു മണി (36) യെയാണ് തൃക്കാക്കര പോലീസ് പിടികൂടിയത്. ഇയാള്‍ കേസിലെ രണ്ടാം പ്രതിയാണെന്നും ഒന്നാം പ്രതിയായ ആശ ഒളിവിലാണെന്നും പോലിസ് അറിയിച്ചു. കാക്കനാട്ടെയും പരിസരപ്രദേശത്തെയും ഫ്‌ളാറ്റുകളും അപ്പാര്‍ട്ട്മെന്റുകളും മാറി മാറി വാടകയ്‌ക്കെടുത്ത ശേഷമാണ് തട്ടിപ്പ്. ഈ ഫ്‌ളാറ്റുകള്‍ ഒഎല്‍എക്സില്‍ പണയത്തിനു നല്‍കാമെന്ന് പരസ്യം നല്‍കി ആവശ്യക്കാരെ ആകര്‍ഷിക്കും. വന്‍ തുക പണയം വാങ്ങി കരാറുണ്ടാക്കും. ഒരേ ഫ്‌ളാറ്റ് കാട്ടി പരസ്പരം അറിയാത്ത പലരില്‍നിന്നായി ലക്ഷങ്ങള്‍ പണയത്തുക ഈടാക്കുകയാണ് പ്രതികളുടെ രീതിയെന്ന് പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it